---
title: "കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി; കേന്ദ്രമന്ത്രി വി. മുരളീധരൻ"
english_title: "V muraleedharan "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161419/v-muraleedharan"
published_at: "2023-11-11T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654f8be618c1b_n5557806921699711867175807d4af8db0a6cbb67145d9ac2bea0dd7733627a69599e02bc02599b0441cdef.jpg"
keywords: []
---

# കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി; കേന്ദ്രമന്ത്രി വി. മുരളീധരൻ

> **Lead Summary:** **തിരുവനന്തപുരം: **കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് മുരളീധരൻ പറഞ്ഞു.

## Article Content

**തിരുവനന്തപുരം: **കര്‍ഷക ആത്മഹത്യയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ കര്‍ഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് മുരളീധരൻ പറഞ്ഞു.

നെല്ല് സംഭരണത്തിനു കേന്ദ്രം നല്‍കുന്ന തുക നേരിട്ട് കര്‍ഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പണം കര്‍ഷകര്‍ക്ക് നല്‍കാതെ വായ്പയായി നല്‍കുന്ന രീതി മാറണം. സിബില്‍ സ്കോര്‍ കുറഞ്ഞു പോയാല്‍ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കര്‍ഷകര്‍.

നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വര്‍ധിപ്പിച്ചിരുന്നുവെങ്കില്‍ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രത്തില്‍ നിന്നു കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്.

ഒരുനയാപ്പൈസ പോലും നല്‍കാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡല്‍ഹിയില്‍ സമരം ചെയ്യുകയല്ല കേന്ദ്രം നല്‍കിയത് കൊടുത്ത് തീര്‍ക്കുകയാണ് വേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161419/v-muraleedharan)