---
title: "കണ്ണൂര്‍ മക്കാനിയില്‍ വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍"
english_title: "The old man was found dead inside the house"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16147/The-old-man-was-found-dead-inside-the-house"
published_at: "2021-12-15T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9891f1f55f_shameful-man-dies-of-hunger-in-jharkhand-officials-cover-up-by-saying-he-died-due-to-illness-1532682875-725x725-1560013752.jpg"
keywords: []
---

# കണ്ണൂര്‍ മക്കാനിയില്‍ വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍

> **Lead Summary:**  കണ്ണൂര്‍ : കണ്ണൂര്‍ മക്കാനിയില്‍ മൂന്ന് ദിവസത്തെ പഴക്കമുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ മക്കാനിക്കടുത്തെ തളാപ്പ് റോഡില്‍ ലംഹയില്‍ അബ്ദുല്‍ റാസി ഖാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

## Article Content

 കണ്ണൂര്‍ : കണ്ണൂര്‍ മക്കാനിയില്‍ മൂന്ന് ദിവസത്തെ പഴക്കമുള്ള വയോധികന്റെ മൃതദേഹം കണ്ടെത്തി. വയോധികന്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കണ്ണൂര്‍ മക്കാനിക്കടുത്തെ തളാപ്പ് റോഡില്‍ ലംഹയില്‍ അബ്ദുല്‍ റാസി ഖാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്.

മൃതദേഹത്തില്‍ നിന്നും ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ പഴകിയ ദുര്‍ഗന്ധം വമിക്കാന്‍ വന്നതോടെയാണ് അയല്‍വാസികള്‍ പൊലിസില്‍ വിവരമറിയിച്ചത്. സംഭവസമയത്ത് റാസിഖിന്റെ ഭാര്യയും മകളും മകനും ഉണ്ടായിരുന്നു മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. നാളെ രാവിലെ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മറ്റുള്ള കാര്യങ്ങള്‍ വ്യക്തമാവുകയുള്ളുവെന്ന് പൊലിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16147/The-old-man-was-found-dead-inside-the-house)