---
title: "അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി"
english_title: "Kaserkod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161477/kaserkod"
published_at: "2023-11-12T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655040db2ad85_Screenshot_20231112-081813_Samsung_Internet.jpg"
keywords: []
---

# അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി

> **Lead Summary:** **കാസർകോട്** : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി . കുളത്തിൽ മുൻപുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവർഷം മുൻപാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തിൽ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിക്കുന്നത് . കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തിൽ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് .

## Article Content

**കാസർകോട്** : അനന്തപുരം അനന്തപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കുളത്തിൽ വീണ്ടും മുതലയെ കണ്ടെത്തി . കുളത്തിൽ മുൻപുണ്ടായിരുന്ന സസ്യാഹാരിയായ ബബിയ എന്ന മുതല ഒന്നരവർഷം മുൻപാണ് ചത്തത് . അതിനു പിന്നാലെ ഇപ്പോഴാണ് വീണ്ടും കുളത്തിൽ മുതലയെ കണ്ടതായി ക്ഷേത്രം ഭാരവാഹികൾ സ്ഥിരീകരിക്കുന്നത് . കാഞ്ഞങ്ങാട് സ്വദേശിയായ ഒരാളാണ് കുളത്തിൽ മുതലയെ കണ്ടെത്തിയതായി ആദ്യം ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത് .

ക്ഷേത്രം ജീവനക്കാരും ഭാരവാഹികളും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ മുതലയെ കണ്ടെത്താത്തതിനെ തുടർന്ന് ഇത് വ്യാജ പ്രചരണമാകാം എന്നാണ് ആദ്യം കരുതിയത് . എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ കുളത്തിനുള്ളിലെ മടയിൽ മുതലയെ കണ്ടെത്തുകയായിരുന്നു . മുൻപ് ബബിയ എന്ന മുതലയും ഈ മടയിലാണ് കഴിഞ്ഞിരുന്നത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161477/kaserkod)