---
title: "രാജ്യത്താദ്യമായി ഏക സിവിൽകോഡ് നടപ്പാക്കാൻ ഉത്തരാഖണ്ഡ് "
english_title: "Newdelhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161499/newdelhi"
published_at: "2023-11-12T10:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65505d55b787c_download_(1)_(27).jpeg"
keywords: []
---

# രാജ്യത്താദ്യമായി ഏക സിവിൽകോഡ് നടപ്പാക്കാൻ ഉത്തരാഖണ്ഡ് 

> **Lead Summary:** **ന്യൂഡൽഹി** :രാജ്യത്താദ്യമായി ഏക സിവിൽ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഇതിനായി ദീപാവലിക്ക് തൊട്ടുപി ന്നാലെ പ്രത്യേക നിയമസഭാ സമ്മേളനം വി ളിച്ചുചേർക്കും. ഉത്തരാഖണ്ഡിൽ നിയമം പാ സാക്കുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പി -ന് തൊട്ടുമുമ്പായി വിഷയം വീണ്ടും സജീവമാ ക്കാനാകും ബി.ജെ.പി. ശ്രമം. പെണ്മക്കൾക്കും പാരമ്പര്യസ്വത്തിൽ അവ കാശമുറപ്പിക്കും വിധം ലിംഗസമത്വത്തിന് ഊന്നൽ നൽകിയുള്ള കരട് നിയമമാണ് ഉത്ത രാഖണ്ഡ് സർക്കാർ ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശയിലെന്ന് സൂചനയുണ്ട്.

## Article Content

**ന്യൂഡൽഹി** :രാജ്യത്താദ്യമായി ഏക സിവിൽ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സർക്കാർ. ഇതിനായി ദീപാവലിക്ക് തൊട്ടുപി ന്നാലെ പ്രത്യേക നിയമസഭാ സമ്മേളനം വി ളിച്ചുചേർക്കും. ഉത്തരാഖണ്ഡിൽ നിയമം പാ സാക്കുന്നതോടെ ലോക്സഭാ തിരഞ്ഞെടുപ്പി -ന് തൊട്ടുമുമ്പായി വിഷയം വീണ്ടും സജീവമാ ക്കാനാകും ബി.ജെ.പി. ശ്രമം. പെണ്മക്കൾക്കും പാരമ്പര്യസ്വത്തിൽ അവ കാശമുറപ്പിക്കും വിധം ലിംഗസമത്വത്തിന് ഊന്നൽ നൽകിയുള്ള കരട് നിയമമാണ് ഉത്ത രാഖണ്ഡ് സർക്കാർ ഇതേക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സമിതിയുടെ ശുപാർശയിലെന്ന് സൂചനയുണ്ട്.

സുപ്രീംകോടതി മുൻ ജഡ്ഡി ജസ്റ്റി സ് രഞ്ജന പ്രകാശ ദേശായിയുടെ നേതൃത്വത്തി ലുള്ള അഞ്ചംഗ സമിതി ഉടൻ സംസ്ഥാനസർ ക്കാരിന് റിപ്പോർട്ട് കൈമാറും. സ്ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആക്കണമെന്ന നിർദേശം സമിതി അംഗീകരി ച്ചിട്ടില്ല. വിവാഹം, വിവാഹമോചനം, പൈതൃ കസ്വത്തവകാശം, ദത്തെടുക്കൽ എന്നിവയു മായി ബന്ധപ്പെട്ട് എല്ലാ മതങ്ങൾക്കും ഏകീ കൃത സ്വഭാവത്തോടെയുള്ള നിയമം കൊണ്ടു വരികയാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇംഗ്ലീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161499/newdelhi)