---
title: "ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തി ഉത്ഘാടനം നടത്തി "
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161514/ulikkal"
published_at: "2023-11-12T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550664ed917b_IMG-20231112-WA0008.jpg"
keywords: []
---

# ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തി ഉത്ഘാടനം നടത്തി 

> **Lead Summary:** **ഉളിക്കൽ: **കാലങ്കിടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 24 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തി ഉത്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി.സി. ഷാജി നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാലാങ്കി ടൂറിസം മേഖലയിൽ ഹിൽടോപ്പിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം ( ടേക്ക് എ ബ്രേക്ക് ) നിർമ്മാണം. വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**ഉളിക്കൽ: **കാലങ്കിടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി 24 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തി ഉത്ഘാടനം ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്പി.സി. ഷാജി നിർവഹിച്ചു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കാലാങ്കി ടൂറിസം മേഖലയിൽ ഹിൽടോപ്പിൽ നിർമ്മിക്കുന്ന വഴിയോര വിശ്രമ കേന്ദ്രം ( ടേക്ക് എ ബ്രേക്ക് ) നിർമ്മാണം. വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കാലാങ്കി സെന്റ് ജോസഫ്പള്ളി വികാരി ഫാ. വിപിൻ, ദേവസ്യ കേളിമറ്റത്തിൽ, ഗ്രാമപഞ്ചായത്ത് പ്ലാൻ ക്ലാർക്ക് കെ.ജെ. ദീപു, വാർഡ് മെമ്പർ ജോളി ഫിലിപ്പോസ്, കാലാങ്കി ടൂറിസം പ്രമോഷൻ കമ്മിറ്റി അംഗം വിപിൻ ചെക്കിട്ടാമുറി എന്നിവർ പ്രസംഗിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161514/ulikkal)