---
title: "രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,984 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോര്‍ട്ട് ചെയ്തു"
english_title: "Covid 19 update india dec 15"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16156/covid-19-update-india-dec-15"
published_at: "2021-12-15T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b98d175749d_images - 2021-12-15T120702.630.jpeg"
keywords: []
---

# രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,984 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോര്‍ട്ട് ചെയ്തു

> **Lead Summary:** രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,984 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് 247 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 87,562 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 8,168 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,41,46,931 ആ​യി.

## Article Content

രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,984 പു​തി​യ കോ​വി​ഡ് കേ​സു​ക​ൾ റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് ബാധിച്ച് 247 മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. നി​ല​വി​ൽ 87,562 പേ​രാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 8,168 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 3,41,46,931 ആ​യി.

കേ​ര​ള​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. തൊ​ട്ടു​പി​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര​യാ​ണ്. ഇ​വി​ടെ ഔ​ദ്യോ​ഗി​ക കോ​വി​ഡ് കേ​സു​ക​ൾ 684 മാ​ത്ര​മാ​ണ്.

ത​മി​ഴ്നാ​ട്ടി​ൽ 649 എ​ണ്ണ​വും ബം​ഗാ​ളി​ൽ 552 കേ​സു​ക​ളും ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​യ​ൽ സം​സ്ഥാ​ന​മാ​യ ക​ർ​ണാ​ട​ക​യി​ൽ 247 കേ​സു​കളാ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16156/covid-19-update-india-dec-15)