---
title: "ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച 17കാരനെ ട്രാഫിക് പോലീസ് പിടികൂടി"
english_title: " 17 years old boy caught by police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161583/17-years-old-boy-caught-by-police"
published_at: "2023-11-12T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65509fd4530a6_IMG-20231112-WA0028.jpg"
keywords: []
---

# ലൈസൻസില്ലാതെ ബൈക്ക് ഓടിച്ച 17കാരനെ ട്രാഫിക് പോലീസ് പിടികൂടി

> **Lead Summary:** ലൈസൻസില്ലാതെ ബൈക്കോടിച്ച17കാരനായ വിദ്യാർഥിയെ തളിപ്പറമ്പ് ട്രാഫിക്ക് പൊലിസ് പിടികൂടി.

## Article Content

ലൈസൻസില്ലാതെ ബൈക്കോടിച്ച17കാരനായ വിദ്യാർഥിയെ തളിപ്പറമ്പ് ട്രാഫിക്ക് പൊലിസ് പിടികൂടി.

തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ എം.രഘുനാഥ് പറശിനിക്കടവിൽ വച്ചാണ് കഴിഞ്ഞ ദിവസം 17 കാരനായ വിദ്യാർഥിയെ പിടികൂടി രക്ഷിതാവിൽ നിന്നും ഫൈൻ അടിച്ചത്.

17കാരൻ ബൈക്കോടിച്ചതിന് പിടിയിലായതിന് രക്ഷിതാവിനും ആർ.സി ഉടമയ്ക്കും 25000 രൂപ വീതവും ലൈസസ് ഇല്ലാതെ വാഹനമോടിച്ചതിന് 5000 രൂപയുമാണ് പിഴയിട്ടത്.

അമിത വേഗത്തിൽ ബൈക്ക് ഓടിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ നാട്ടുകാർ പൊലിസിനെ അറിയിച്ചിരുന്നു. കോഴിക്കോട് ഒളവണ സ്വദേശി പി.ടി ഉമ്മുസലാമിൽ നിന്ന് വാങ്ങിയ ബൈക്കിൻ്റെ രജിസ്ട്രേഷൻ ഇപ്പോഴും ഇദ്ദേഹത്തിൻ്റെ പേരിൽ തന്നെയാണ് ഉള്ളത്.

വിദ്യാർഥിയുടെ പിതാവ് അബൂബക്കറിനും ആർ.സി ഉടമ ഉമ്മുസലാമിനും പിഴയടക്കാൻ പൊലിസ് നോട്ടീസ് നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161583/17-years-old-boy-caught-by-police)