---
title: "ഇൻഡോ വഡോറിയോ കരാത്തെ ഫെഡറേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു"
english_title: " Karate"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161598/karate"
published_at: "2023-11-12T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550b23999918_IMG-20231112-WA0029.jpg"
keywords: []
---

# ഇൻഡോ വഡോറിയോ കരാത്തെ ഫെഡറേഷന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻഡോ വഡോറിയു കരാത്തെ ഫെഡറേഷന്റെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കരാത്തെ സെമിനാർ സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ**: കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻഡോ വഡോറിയു കരാത്തെ ഫെഡറേഷന്റെ മുപ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കരാത്തെ സെമിനാർ സംഘടിപ്പിച്ചു.

നവംമ്പർ പതിന്നൊന്നിന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉദ്ഘാടനം ചെയ്തച്ചടങ്ങിൽ റെൻഷി എം എ ജോഷി സ്വാഗതവും, പായം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ അഡ്വാ: വിനോദ്‌ കുമാർ അദ്ധ്യക്ഷനുമായിരുന്നു.

വിശിഷ്ടാ അതിഥിയായി വഡോറിയു കരാത്തെയുടെ ഗ്രാന്റ്മാസ്റ്റർ.കയ്ച്ചോ: ഡോ:അലക് ജാൻ റിയോ എൻറിക്കോ വാസ്ക്വസ് മുഖ്യാപ്രഭാഷണം നടത്തി.

ബെൻ ഹിൽ സ്കൂൾ മാനേജർ ഫാ: ജെയ്സൻ കുറ്റിക്കാടൻ, സെന്റ് തോമസ് ഇoഗ്ലിഷ് സ്കൂൾ പ്രിൻസിപ്പാൾ ലൂസിയാമ്മ പ്ലാക്കിൽ, എന്നിവർ ആശംസയർപ്പിക്കുകയും, ജോസ് തോമസ് നന്ദിയും പറഞ്ഞു, സെമിനാറിൽ ജീല്ലയിലെ പത്തു സ്ക്കൂളിൽ നിന്നായി 350 കുട്ടികളും 20 ഓളം ഇൻട്രക്ടേഴ്സും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161598/karate)