---
title: "കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്റെ സംസ്‌കാരം നാളെ "
english_title: " Kalamassery bomb blast"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161604/kalamassery-bomb-blast"
published_at: "2023-11-12T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550b96753453_Screenshot_20231112-170901.jpg"
keywords: []
---

# കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്റെ സംസ്‌കാരം നാളെ 

> **Lead Summary:** കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും.

## Article Content

കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ച സാലി പ്രദീപന്റെ സംസ്‌കാരം നാളെ നടക്കും. രാവിലെ ഒമ്പതിന് മൃതദേഹം മലയാറ്റൂരില്‍ എത്തിക്കും.

11 മണിവരെ മലയാറ്റൂര്‍ താഴത്തെ പളളി ഹാളില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

കളമശ്ശേരി സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര്‍ സ്വദേശിനി സാലി ഇന്നലെ രാത്രി 10.20ഓടെയാണ് മരണത്തിന് കീഴടങ്ങിയത്.

കളമശ്ശേരി സ്‌ഫോടനം നടന്ന അന്ന് രാത്രി തന്നെ മരണത്തിന് കീഴടങ്ങിയ 12വയസുകാരി ലിബ്‌നയുടെ അമ്മയാണ് സാലി. ലിബ്‌നക്ക് പിന്നാലെയാണ് സാലിയും മരണത്തിന് കീഴടങ്ങിയത്.

സാലിയുടെ മൃതദേഹം സ്വകാര്യ ആശുപത്രിയില്‍നിന്ന് ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

ഇവിടെനിന്നും നടപടിക്രമങ്ങള്‍ക്കുശേഷമായിരിക്കും മലയാറ്റൂരിലേക്ക് കൊണ്ടുപോവുക. സാലിയുടെ മരണത്തോടെ കളമശ്ശേരി സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി.

സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ സാലിയുടെ മക്കളായ രാഹുലും പ്രവീണും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെ, പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ ചോദ്യം ചെയ്യലും തെളിവെടുപ്പും തുടരുകയാണ്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161604/kalamassery-bomb-blast)