---
title: "ചാണ്ടി ഉമ്മന് നവംബർ 13 ന് കണ്ണവത്ത് സ്വീകരണം"
english_title: "Chandi oommen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161606/chandi-oommen"
published_at: "2023-11-12T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550bb5d23357_IMG-20231112-WA0031.jpg"
keywords: []
---

# ചാണ്ടി ഉമ്മന് നവംബർ 13 ന് കണ്ണവത്ത് സ്വീകരണം

> **Lead Summary:** **കണ്ണവം**: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎക്ക് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് കണ്ണവത്ത് സ്വീകരണം നൽകും.

## Article Content

**കണ്ണവം**: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറ്റാരിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാണ്ടി ഉമ്മൻ എംഎൽഎക്ക് നവംബർ 13 ന് വൈകുന്നേരം 5 മണിക്ക് കണ്ണവത്ത് സ്വീകരണം നൽകും.

ചിറ്റാരിപ്പറമ്പ്പഞ്ചായത്ത് അതിർത്തിയായ 12 മയിലിൽ നിന്നും തുറന്ന വാഹനങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം ആരംഭിക്കുക.തുടർന്ന് കണ്ണവത്ത് നടക്കുന്ന സ്വീകരണ സമ്മേളനം കെ എൻ ജയരാജ് ഉദ്ഘാടനം ചെയ്യും.

ഡിസിസി സെക്രട്ടറി റഷ്യൻ കാവായി റഷീദ് കവ്വായി, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ, ഡിസിസി സെക്രട്ടറി സി ജി തങ്കച്ചൻ, ഫർസീൻ മജീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161606/chandi-oommen)