---
title: "സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടേണ്ടെന്ന് സപ്ലൈകോ"
english_title: "Supplyco "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161632/supplyco"
published_at: "2023-11-12T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550d50a79cf6_n55599495616997961473720f8f2dae00cee9bf51f13ab1e9272c87abee50be11e9ecef3d0b431f59913828.jpg"
keywords: []
---

# സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടേണ്ടെന്ന് സപ്ലൈകോ

> **Lead Summary:** **തിരുവനന്തപുരം: **സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടേണ്ടെന്ന് സപ്ലൈകോ. ജനരോക്ഷം കണക്കിലെടുത്താണ് തീരുമാനം. നവകേരള യാത്രയ്ക്കുശേഷമായിരിക്കും വില വര്‍ധിപ്പിക്കുന്നതില്‍ അന്തിമതീരുമാനം ഉണ്ടാകുക. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് ഇടതുമുന്നണിയോഗം അനുമതി നല്‍കിയത്. സപ്ലൈകോ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന ഭക്ഷ്യവകുപ്പിന്‍റെ ആവശ്യം എല്‍ഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു.

## Article Content

**തിരുവനന്തപുരം: **സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടേണ്ടെന്ന് സപ്ലൈകോ. ജനരോക്ഷം കണക്കിലെടുത്താണ് തീരുമാനം. നവകേരള യാത്രയ്ക്കുശേഷമായിരിക്കും വില വര്‍ധിപ്പിക്കുന്നതില്‍ അന്തിമതീരുമാനം ഉണ്ടാകുക. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് ഇടതുമുന്നണിയോഗം അനുമതി നല്‍കിയത്. സപ്ലൈകോ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന ഭക്ഷ്യവകുപ്പിന്‍റെ ആവശ്യം എല്‍ഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു.

അരി, പയര്‍, മുളക്, മല്ലി, കടല, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനങ്ങളുടെ വിലയാണ് ഉയര്‍ത്തുന്നത്. മന്ത്രി ജി.ആര്‍. അനിലിനെ എല്‍ഡിഎഫ് യോഗത്തിലേക്കു വിളിച്ചുവരുത്തിയാണ് വിലവര്‍ധനയുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തത്. ഇതു സംബന്ധിച്ച വിശദ നിര്‍ദേശം സമര്‍പ്പിക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161632/supplyco)