---
title: "ഏറ്റവും വേഗതയാര്‍ന്ന ലോകകപ്പ് സെഞ്ച്വറി, രോഹിതിനെ മറികടന്ന് രാഹുല്‍"
english_title: "Kl rahul "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161636/kl-rahul"
published_at: "2023-11-12T19:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550d95d4b254_n555992314169979722333277f235c55f3a9491fc6c60ed4280539d6f9c41a42741ae38f538258d96644aeb.jpg"
keywords: []
---

# ഏറ്റവും വേഗതയാര്‍ന്ന ലോകകപ്പ് സെഞ്ച്വറി, രോഹിതിനെ മറികടന്ന് രാഹുല്‍

> **Lead Summary:** ഇന്ന് കെ എല്‍ രാഹുല്‍ ഒരു ഇന്ത്യൻ റെക്കോര്‍ഡ് ഇട്ടു. ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി കെ എല്‍ രാഹുല്‍ മാറി. ഇന്ന് 62 പന്തില്‍ ആണ് രാഹുല്‍ സെഞ്ച്വറി നേടിയത്. തന്റെ രണ്ടാം ലോകകപ്പ് സെഞ്ചുറി ആണ് രാഹുൽ ഇന്ന് നേടിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. മത്സരത്തിന്റെ അവസാന ഓവറില്‍ 2 സിക്‌സറുകള്‍ പറത്തി ആയിരുന്നു രാഹുല്‍ സെഞ്ച്വറിയില്‍ എത്തു. രോഹിത് അഫ്ഗാനിസ്താനെതിരെ 63 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ആ റെക്കോര്‍ഡ് പഴങ്കഥ ആയി.

## Article Content

ഇന്ന് കെ എല്‍ രാഹുല്‍ ഒരു ഇന്ത്യൻ റെക്കോര്‍ഡ് ഇട്ടു. ഏകദിന ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന താരമായി കെ എല്‍ രാഹുല്‍ മാറി. ഇന്ന് 62 പന്തില്‍ ആണ് രാഹുല്‍ സെഞ്ച്വറി നേടിയത്. തന്റെ രണ്ടാം ലോകകപ്പ് സെഞ്ചുറി ആണ് രാഹുൽ ഇന്ന് നേടിയത്. ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്. മത്സരത്തിന്റെ അവസാന ഓവറില്‍ 2 സിക്‌സറുകള്‍ പറത്തി ആയിരുന്നു രാഹുല്‍ സെഞ്ച്വറിയില്‍ എത്തു. രോഹിത് അഫ്ഗാനിസ്താനെതിരെ 63 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. ആ റെക്കോര്‍ഡ് പഴങ്കഥ ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161636/kl-rahul)