---
title: "പിണറായി ഭരണത്തില്‍ പാവങ്ങളും കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്: കെ. സുരേന്ദ്രൻ"
english_title: "K surendran "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161648/k-surendran"
published_at: "2023-11-12T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550e2d58edc3_n5559996861699799572850293d2e07b8be633123f0d0d65cb90af61715ebf88f6fbd041fb1a06669f9da16.jpg"
keywords: []
---

# പിണറായി ഭരണത്തില്‍ പാവങ്ങളും കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണ്: കെ. സുരേന്ദ്രൻ

> **Lead Summary:** **തിരുവനന്തപുരം: **പിണറായി സര്‍ക്കാരിന്‍റെ ഭരണത്തില്‍ പാവങ്ങളും കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ട അഅവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 

## Article Content

**തിരുവനന്തപുരം: **പിണറായി സര്‍ക്കാരിന്‍റെ ഭരണത്തില്‍ പാവങ്ങളും കര്‍ഷകരും ആത്മഹത്യ ചെയ്യേണ്ട അഅവസ്ഥയിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. 

കടക്കെണിയില്‍പെട്ട കര്‍ഷകൻ കുട്ടനാട് ആത്മഹത്യ ചെയ്തതിനു പിന്നാലെ ലൈഫ് പദ്ധതിയില്‍ വീടിനുള്ള പണം സര്‍ക്കാര്‍ നല്‍കാത്തതിനാല്‍ ഓമല്ലൂരില്‍ ഗോപി എന്നയാള്‍ ജീവനൊടുക്കിയത്. വീടില്ലാത്തവര്‍ക്കെല്ലാം വീട് കൊടുക്കുമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

വീടിന് വേണ്ടി ഏഴുലക്ഷം പേരുടെ അപേക്ഷകളാണ് സര്‍ക്കാരിന്‍റെ കൈയില്‍ കെട്ടികിടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് അപേക്ഷകള്‍ ആവര്‍ത്തിച്ച്‌ വാങ്ങിക്കുന്നതല്ലാതെ ആര്‍ക്കും സര്‍ക്കാര്‍ വീട് കൊടുക്കുന്നില്ല. 

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി(അര്‍ബൻ) പ്രകാരം 1,66,752 വീട് അനുവദിച്ചതില്‍ 1,16,116 പൂര്‍ത്തിയായി. റൂറലില്‍ 14,812 വീട് അനുവദിച്ചു. എന്നാല്‍ സംസ്ഥാനം പിഎംഎവൈ അട്ടിമറിക്കുകയും ലൈഫ് പദ്ധതി പ്രകാരം പണം കൊടുക്കാതിരിക്കുകയും ചെയ്യുന്നു.

കേരളീയം, ഹെലികോപ്റ്റര്‍, വിദേശയാത്രകള്‍ എന്നൊക്കെ പറഞ്ഞ് കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161648/k-surendran)