---
title: "നിയമനം കോടതിയും അംഗീകരിച്ചു :പ്രഫ. ഗോപിനാഥ് രവീന്ദ്രൻ"
english_title: "The appointment was also approved by the court: Prof. Gopinath Raveendran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16165/The-appointment-was-also-approved-by-the-court-Prof-Gopinath-Raveendran"
published_at: "2021-12-15T12:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b998ef043b8_Screenshot_20211215_125705.jpg"
keywords: []
---

# നിയമനം കോടതിയും അംഗീകരിച്ചു :പ്രഫ. ഗോപിനാഥ് രവീന്ദ്രൻ

> **Lead Summary:**  കണ്ണൂർ: സർവ്വകലാശാല വി സിയായുള്ള നിയമനം ശരിയാണെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചു എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ. സാധാരണ രീതിയിൽ ഈ രീതിയിൽ വി സി നിയമനം നടക്കാറുണ്ട്. മന്ത്രി കത്ത് എഴുതിയതിൽ തെറ്റില്ല.

## Article Content

 കണ്ണൂർ: സർവ്വകലാശാല വി സിയായുള്ള നിയമനം ശരിയാണെന്ന തന്റെ നിലപാട് കോടതിയും അംഗീകരിച്ചു എന്ന് കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫസർ ഗോപിനാഥ് രവീന്ദ്രൻ. സാധാരണ രീതിയിൽ ഈ രീതിയിൽ വി സി നിയമനം നടക്കാറുണ്ട്. മന്ത്രി കത്ത് എഴുതിയതിൽ തെറ്റില്ല.

ചാൻസിലർ എന്ന നിലയിൽ തന്റെ നിലപാട് അറിയിക്കുകയാണ് മന്ത്രി ചെയ്തത്. ഗവർണർ നിയമം അറിയാവുന്ന ആളാണെന്നും ഒഴിവാകണം എന്ന് പറഞ്ഞാൽ താൻ തയ്യാറായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാൻസലർ എന്ന നിലയിൽ ചാൻസലറെ കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം കണ്ണൂരിൽ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16165/The-appointment-was-also-approved-by-the-court-Prof-Gopinath-Raveendran)