---
title: "ഐഎസ്എല്ലില്‍; മുംബൈ സിറ്റിയും ചെന്നൈ എഫ്‌സിയും നേര്‍ക്കുനേര്‍"
english_title: "Isl Mumbai City and Chennai "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16166/isl-mumbai-city-and-chennai"
published_at: "2021-12-15T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9997bd6375_CwPLz9iVMAE6Qvz-415x246.jpg"
keywords: []
---

# ഐഎസ്എല്ലില്‍; മുംബൈ സിറ്റിയും ചെന്നൈ എഫ്‌സിയും നേര്‍ക്കുനേര്‍

> **Lead Summary:** ഐ എസ് എൽ ഇന്ന് കരുത്തരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. മുംബൈയുടെ ആക്രമണവും ചെന്നൈയിന്‍റെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലാകും ഗോവയിൽ.

## Article Content

ഐ എസ് എൽ ഇന്ന് കരുത്തരുടെ പോരാട്ടം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റി മുൻ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്‌സിയെ നേരിടും. ഗോവയിൽ രാത്രി 7.30നാണ് മത്സരം. മുംബൈയുടെ ആക്രമണവും ചെന്നൈയിന്‍റെ പ്രതിരോധവും തമ്മിലുള്ള മാറ്റുരയ്ക്കലാകും ഗോവയിൽ.

ടൂർണമെന്‍റിൽ ഏറ്റവുമധികം ഗോൾ നേടിയത് പോയിന്‍റ് പട്ടികയില്‍ മുന്നിലുള്ള മുംബൈ സിറ്റിയാണ്. അടിച്ചുകൂട്ടിയത് 16 എണ്ണം. ഗോളടിച്ചുകൂട്ടുന്ന ഇഗോർ അംഗൂലോയും നായകൻ മൗർതാഡ ഫാളും അഹമ്മദ് ജാഹോയും കാസീഞ്ഞോയുമെല്ലാം മിന്നും ഫോമിൽ. മുംബൈയ്ക്ക് ജയം ശീലമെങ്കിലും ചെന്നൈയിനെ എഴുതിത്തള്ളാനാവില്ല. സീസണിൽ പരാജയമറിയാത്ത ഒരേയൊരു സംഘമാണ് ചെന്നൈയിൻ. നാല് കളികളിൽ രണ്ട് വീതം ജയവും സമനിലയും ഫലം. ചെന്നൈയിന്‍റെ വല കുലുങ്ങിയത് രണ്ടേരണ്ട് തവണ മാത്രം എന്നതും കണക്കിലെ കരുത്ത്. 

പ്രതിരോധത്തിൽ മികവ് പുലർത്തുമ്പോഴും മുന്നേറ്റം അവസരം തുലയ്ക്കുന്നത് ചെന്നൈയിന് വിനയാണ്. പുതിയ നായകൻ അനിരുദ്ധ് ഥാപ്പ മികവിലേക്ക് ഉയരുന്നത് ആശ്വാസം. എന്നാൽ ഒരാഴ്ചയ്ക്കിടെ മൂന്ന് മത്സരങ്ങൾ കളിക്കേണ്ടി വരും ചെന്നൈയിന്. മുംബൈക്ക് പിന്നാലെ ഒഡിഷയും ബ്ലാസ്റ്റേഴ്‌സും എതിരാളികളായെത്തും. ഒരോ കളിയും ടീമിനെ സംബന്ധിച്ച് മുന്നോട്ടുള്ള പോക്കിന് പ്രധാനമാണ്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16166/isl-mumbai-city-and-chennai)