---
title: "ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി."
english_title: "Dead boady "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161663/dead-boady"
published_at: "2023-11-12T20:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550edd32d08e_n55594693016998023792899f35d349953fa8fb11ed52de4d713078ef915c48323b215bff15f3c3f4d539e7.jpg"
keywords: []
---

# ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി.

> **Lead Summary:** **കോട്ടയം: **മീനന്തറയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയല്‍ വില്യംസ് ആണ് മരിച്ചത്. അഗ്നിരക്ഷാ സേനയുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിലാണ് സംഭവം. മറ്റ് രണ്ട് പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. 

## Article Content

**കോട്ടയം: **മീനന്തറയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കാഞ്ഞിരപ്പള്ളി സ്വദേശി ജോയല്‍ വില്യംസ് ആണ് മരിച്ചത്. അഗ്നിരക്ഷാ സേനയുടെയും പോലീസിന്‍റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ വിമലഗിരി പള്ളിക്ക് സമീപം എലിപുലിക്കാട്ട് കടവിലാണ് സംഭവം. മറ്റ് രണ്ട് പേര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെടുകയായിരുന്നു. 

പ്രദേശത്തെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജോയല്‍. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161663/dead-boady)