---
title: "ഒമ്പതിൽ ഒമ്പതും വിജയിച്ച് ഇന്ത്യ!! ഇനി കിരീടത്തിലേക്ക് രണ്ട് ജയം കൂടെ"
english_title: "World cup cricket "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161676/world-cup-cricket"
published_at: "2023-11-12T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550fad643497_n556019248169980586145838ad721b454206f36b706979990391589c8ab2d81d30f8ae5552c3cf03631896.jpg"
keywords: []
---

# ഒമ്പതിൽ ഒമ്പതും വിജയിച്ച് ഇന്ത്യ!! ഇനി കിരീടത്തിലേക്ക് രണ്ട് ജയം കൂടെ

> **Lead Summary:** ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. നെതര്‍ലന്റ്സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്ബതില്‍ ഒമ്ബത് വിജയവുമായി അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യ ഉയര്‍ത്തിയ 411 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്റ്സിന് 250 റണ്‍സ് എടുക്കാനെ ആയുള്ളൂ. ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ലാത്ത പിച്ചില്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് ഇന്ന് പതിവു താളം കിട്ടിയില്ല.

## Article Content

ലോകകപ്പ് ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച വിജയം. നെതര്‍ലന്റ്സിനെ 160 റണ്‍സിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇതോടെ ഇന്ത്യ ലീഗ് ഘട്ടം ഒമ്ബതില്‍ ഒമ്ബത് വിജയവുമായി അവസാനിപ്പിച്ചു. ഇന്ന് ഇന്ത്യ ഉയര്‍ത്തിയ 411 എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്റ്സിന് 250 റണ്‍സ് എടുക്കാനെ ആയുള്ളൂ. ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമല്ലാത്ത പിച്ചില്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് ഇന്ന് പതിവു താളം കിട്ടിയില്ല.

നെതര്‍ലന്റ്സിനാല്‍ എംഗല്‍ബ്രെച് 45 റണ്‍സ് എടുത്ത് ടോപ് സ്കോറര്‍ ആയി. മാക്സ് ഓഡ്വുഡ് 30, ആക്കര്‍മാര്‍ 35 റണ്‍സും എടുത്തു. ഇന്ത്യക്ക് ആയി സിറാജ്, ബുമ്ര, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. കോഹ്ലിയും ഇന്ന് പന്തെറിഞ്ഞു. 3 ഓവര്‍ ബൗള്‍ ചെയ്ത കോഹ്ലി 13 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റ് വീഴ്ത്തി. രോഹിതും ബൗള്‍ ചെയ്ത് ഒരു വിക്കറ്റ് വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് കൂറ്റൻ സ്കോര്‍ നേടിയിരുന്നു. നെതര്‍ലാൻസിനെതിരെ ഇന്ത്യ 410-4 സ്കോര്‍ ചെയ്തു. എല്ലാ ബാറ്റര്‍മാരും മികച്ചു നിന്ന ഒരു മത്സരമാണ് ഇന്ന് ഇന്ത്യയില്‍ നിന്ന് കാണാൻ കഴിഞ്ഞത്. വെടിക്കെട്ട് സെഞ്ച്വറികളുമായി ശ്രേയസ് അയ്യറും കെ എല്‍ രാഹുല്‍ ആണ് ഇന്ത്യയെ കൂറ്റൻ സ്കോറില്‍ എത്തിച്ചത്. ഓപ്പണര്‍മാരായ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും ശുഭ്മൻ ഗില്ലും മികച്ച തുടക്കം നല്‍കി.

ആദ്യ 10 ഓവറില്‍ തന്നെ ഇന്ത്യ 90 റണ്‍സ് കടന്നു. ഗില്‍ 32 പന്തില്‍ നിന്ന് 51 റണ്‍സ് എടുത്തു. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ക്യാപ്റ്റൻ രോഹിത് ശര്‍മ്മ 54 പന്തില്‍ നിന്ന് 61 റണ്‍സും എടുത്തു. രണ്ട് സിക്സും എട്ട് ഫോറും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. മൂന്നാമതായി വന്ന വിരാട് കോഹ്ലിയും അര്‍ദ്ധ സെഞ്ച്വറിയും നേടി. 56 പന്തിലാണ് വിരാട് കോഹ്ലി 51 റണ്‍സ് എടുത്തത്. അതിനുശേഷം ശ്രേയസ് അയ്യറും രാഹുലും ചേര്‍ന്ന് സ്കോര്‍ ഉയര്‍ത്താൻ ശ്രമിച്ചു.

ശ്രേയസ് തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടി. ഇരുവരും ആക്രമിച്ചാണ് കളിച്ചത്. 42ആം ഓവറില്‍ ഇന്ത്യ 300 റണ്‍സ് കടന്നു. രാഹുല്‍ നാല്‍പ്പതാം പന്തിലേക്ക് അര്‍ധ സെഞ്ച്വറി കടന്നു. 400 എന്ന സ്കോര്‍ ലക്ഷ്യം വെച്ച്‌ കളിക്കാൻ ഇന്ത്യ തുടങ്ങിയതോടെ ബൗണ്ടറികള്‍ ഒഴുകി.

84 പന്തില്‍ ശ്രേയസ് അയ്യര്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ശ്രേയസിന്റെ ആദ്യ ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. 49ആം ഓവര്‍ എറിഞ്ഞ് വാൻ ബീകിനെതിരെ 3 സിക്സും ശ്രേയസ് അയ്യര്‍ പറത്തി. 25 റണ്‍സ് ആണ് ആ ഓവറില്‍ വന്നത്. 94 പന്തില്‍ നിന്ന് 128 റണ്‍സ് ആണ് ശ്രേയസ് എടുത്തത്. 5 സിക്സും 10 ഫോറും അടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിംഗ്സ്.

കെ എല്‍ രാഹുല്‍ അമ്ബതാം ഓവറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. തുടര്‍ച്ചയായ രണ്ട് സിക്സ് പറത്തി ആയിരുന്നു രാഹുലിന്റെ സെഞ്ച്വറി 62 പന്തില്‍ നിന്നാണ് അദ്ദേഹം സെഞ്ച്വറിയില്‍ എത്തിയത്. രാഹുലിന്റെ രണ്ട ലോകകപ്പ് സെഞ്ച്വറി ആയിരുന്നു ഇത്. ലോകകപ്പില്‍ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ച്വറി ആയി ഇന്നത്തേത്. രാഹുല്‍ 64 പന്തില്‍ നിന്ന് 102 റണ്‍സുമായി ഇന്നിംഗ്സ് അവസാനിപ്പിച്ചു. 4 സിക്സും 11 ഫോറും രാഹുല്‍ അടിച്ചു. ഇന്ത്യ 50 ഓവറില്‍ 410 എന്ന സ്കോറും കുറിച്ചു‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161676/world-cup-cricket)