---
title: "ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ്‌ നാടോടി യുവതികൾ പിടിയിൽ"
english_title: "Folk women are caughted by police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16168/folk-women-are-caughted-by-police"
published_at: "2021-12-15T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b99e1997887_Screenshot_20211215_131903.jpg"
keywords: []
---

# ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ്‌ നാടോടി യുവതികൾ പിടിയിൽ

> **Lead Summary:** മയ്യിൽ: ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ്‌ നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ കാഞ്ചന, കുമാരി എന്നിവരാണ് പിടിയിലായത്. പഴശിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ ഉൾപ്പെടെ സംഘം കവരുകയും തുടർന്ന് കണ്ടക്കൈ റോഡ് ജംഗ്ഷനിലെ ഓടയിൽ സൂക്ഷിക്കുകയുമായിരുന്നു.

## Article Content

മയ്യിൽ: ആക്രി സാധനങ്ങൾ ശേഖരിക്കാനെന്ന പേരിലെത്തി മോഷണം നടത്തിയ രണ്ട് തമിഴ്‌ നാടോടി യുവതികൾ പിടിയിൽ. തമിഴ്‌നാട് സ്വദേശികളായ കാഞ്ചന, കുമാരി എന്നിവരാണ് പിടിയിലായത്. പഴശിയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ പിൻഭാഗത്ത് സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ ഉൾപ്പെടെ സംഘം കവരുകയും തുടർന്ന് കണ്ടക്കൈ റോഡ് ജംഗ്ഷനിലെ ഓടയിൽ സൂക്ഷിക്കുകയുമായിരുന്നു.

കടയുടമയും നാട്ടുകാരും ഇവരുടെ പിന്നാലെയെത്തി സാധനങ്ങൾ കണ്ടെത്തുകയായിരുന്നു. ഒരാഴ്ച മുമ്പ് നാറാത്ത് സ്വദേശിയുടെ മത്സ്യ വിൽപന ഷെഡിൽ സൂക്ഷിച്ച ഇരുപതോളം മത്സ്യ ബോക്സുകളും മോഷണം പോയിരുന്നു. ആക്രി ശേഖരിക്കാനെന്ന പേരിൽ ഗ്രാമ പ്രദേശങ്ങളിലെ വീടുകളിലെത്തി ബക്കറ്റുകളും മറ്റും മോഷണം നടത്തുന്നതും പതിവായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16168/folk-women-are-caughted-by-police)