---
title: "സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കും; മന്ത്രി പി രാജീവ്"
english_title: "Minister p rajeev "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161680/minister-p-rajeev"
published_at: "2023-11-12T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551006a4136f_n5560211121699807171866a54cca8a41d96f751a8a3aebaf39a3ae12e22c67b702e9fb2f6acd5b9427dd80.jpg"
keywords: []
---

# സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കും; മന്ത്രി പി രാജീവ്

> **Lead Summary:** **പാലക്കാട്:** സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി ആരംഭിക്കുന്ന പാര്‍ക്കാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.

## Article Content

**പാലക്കാട്:** സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാര്‍ക്ക് നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. പാലക്കാട് കനാല്‍പിരിവില്‍ ഫെദര്‍ ലൈക്ക് ഫോം പ്രൈവറ്റ് ലിമിറ്റഡ് കമ്ബനി ആരംഭിക്കുന്ന പാര്‍ക്കാണ് നാളെ ഉദ്ഘാടനം ചെയ്യുന്നത്.

രജിസ്റ്റര്‍ ചെയ്ത് ഒന്‍പത് മാസത്തിനുള്ളില്‍ മെഷിനറികള്‍ ഉള്‍പ്പെടെ എത്തിച്ചുകൊണ്ട് ഇപിഇ ഫോം ഷീറ്റ് നിര്‍മ്മാണ യൂണിറ്റാണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പദ്ധതി മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ 100 കോടിയിലധികം രൂപയുടെ വിറ്റുവരവുള്ള വ്യവസായ പാര്‍ക്കായി ഇത് മാറുമെന്ന് മന്ത്രി അറിയിച്ചു.

രണ്ടാമത്തെ യൂണിറ്റിന്റെ തറക്കല്ലിടലും നാളെ നിര്‍വ്വഹിക്കും. സ്വകാര്യ മേഖലയിലും വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ സമ്ബദ് വ്യവസ്ഥക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കുക എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ മറ്റൊരു വാഗ്ദാനം കൂടിയാണ് നാളെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161680/minister-p-rajeev)