---
title: "#iritty | മാടത്തിലെ മീൻ മാർക്കറ്റിൽ മോഷണം 50000 രൂപ കവർന്നു"
english_title: "50000 rupees was stolen from the fish market in Madathil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161751/50000-rupees-was-stolen-from-the-fish-market-in-madathil"
published_at: "2023-11-13T10:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ab221c752_Picsart_23-11-13_10-19-34-382.jpg"
keywords: []
---

# #iritty | മാടത്തിലെ മീൻ മാർക്കറ്റിൽ മോഷണം 50000 രൂപ കവർന്നു

> **Lead Summary:** **ഇരിട്ടി** : ഇരിട്ടി മൈസൂർ അന്തർസംസ്ഥാന പാതയിൽ മാടത്തിലെ മീൻ മാർക്കറ്റിൽ മോഷണം. കടയുടെ പിൻഭാഗത്തെ ഗ്രില്ലിന്റെ വിജാഗിരി ഇളക്കിമാറ്റി ഉള്ളിൽ കടന്ന മോഷ്ടാവ് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 50000 രൂപ മോഷ്ട്ടിച്ചതായി കട ഉടമ ഹാരിസ് നലകിയ പരാതിയിൽ ഇരിട്ടി പോലീസ് കേസ്സെടുത്തു.

## Article Content

**ഇരിട്ടി** : ഇരിട്ടി മൈസൂർ അന്തർസംസ്ഥാന പാതയിൽ മാടത്തിലെ മീൻ മാർക്കറ്റിൽ മോഷണം. കടയുടെ പിൻഭാഗത്തെ ഗ്രില്ലിന്റെ വിജാഗിരി ഇളക്കിമാറ്റി ഉള്ളിൽ കടന്ന മോഷ്ടാവ് മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന 50000 രൂപ മോഷ്ട്ടിച്ചതായി കട ഉടമ ഹാരിസ് നലകിയ പരാതിയിൽ ഇരിട്ടി പോലീസ് കേസ്സെടുത്തു.

11 ന് രാത്രി 9 മണിക്ക് കട അടച്ചതിന് ശേഷമാണ് സംഭവം. 12 ന് രാവിലെ കട തുറക്കാൻ എത്തിയകട ഉടമ മോഷണം നടന്നത് ശ്രദ്ധയിൽ പെട്ടതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. അർദ്ധ രാത്രിയോടെ എത്തിയ മോഷ്ട്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവി കാമറകളിൽ നിന്നും ലഭിച്ചിട്ടുണ്ട് . കഴിഞ്ഞ കുറച്ചു ദിവസങ്ങളിയായി ഇരിട്ടിയിലും സമീപ പ്രദേശങ്ങളിലുമായി രണ്ടാമത്തെ മോഷണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് .

മൂന്ന് ദിവസം മുൻപ് ജ്വല്ലറിയിൽ എത്തിയ രണ്ടുപേർ അടങ്ങിയ സംഘം പട്ടാപകൽ രണ്ടര പവൻ മാലയുമായി കടന്നുകളഞ്ഞിരുന്നു. വയനാട്ടിലെ വ്യാപാരിയിൽ നിന്നുംപണം കവർന്ന സംഘം തന്നെയാണ് ഇരിട്ടിയിലെ ജ്വല്ലറിയിൽ നിന്നും മോഷണം നടത്തിയത് എന്ന് തിരിച്ചറിഞ്ഞിരുന്നു എങ്കിലും ഇവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാൻ അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിലാണ് ഇരിട്ടിയോട് ചേർന്ന മാടത്തിലും വീണ്ടും മോഷണം നടന്നത്.

കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി വിരൽ അടയാള വിദഗ്ദ്ധരും, ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161751/50000-rupees-was-stolen-from-the-fish-market-in-madathil)