---
title: "#kannur | ആറളം ഫാമിൽ ഉണർവ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161756/aralam"
published_at: "2023-11-13T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ae115bf50_IMG-20231113-WA0005.jpg"
keywords: []
---

# #kannur | ആറളം ഫാമിൽ ഉണർവ് വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ആറളം** : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി ഐ.ആർ.പി.സി. യുടെ നേതൃത്വത്തിൽ ഉണർവ് ട്യൂഷൻ പദ്ധതി തുടങ്ങി. മുൻ എം.എൽ.എ. എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഐ.ആർ.പി.സി. ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

**ആറളം** : ആറളം ആദിവാസി പുനരധിവാസ മേഖലയിലെ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി ഐ.ആർ.പി.സി. യുടെ നേതൃത്വത്തിൽ ഉണർവ് ട്യൂഷൻ പദ്ധതി തുടങ്ങി. മുൻ എം.എൽ.എ. എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ഐ.ആർ.പി.സി. ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ പഠനോപകരണങ്ങൾ വിതരണം ചെയ്തു.

മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  കെ. ശ്രീധരൻ അധ്യക്ഷത വഹിച്ചു. ഉണർവ് പദ്ധതി കോ ഓർഡിനേറ്റർ കെ.സി. ഹരികൃഷ്ണൻ , ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സക്കീർ ഹുസൈൻ,  കെ. മോഹനൻ, മിനി ദിനേശൻ, കെ.വി. മുഹമ്മദ് അഷറഫ്,  ഡോ. ജോസ് തോമസ്, ടി.എം. രമേശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161756/aralam)