---
title: "ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: കണ്ടക്ടറെ മര്‍ദിച്ച നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161800/thalaseri"
published_at: "2023-11-13T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c80f06f8b_Screenshot_2023-11-13-12-22-55-73_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവം: കണ്ടക്ടറെ മര്‍ദിച്ച നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

> **Lead Summary:** **തലശേരി**: തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മര്‍ദിച്ചതിന് പൊലീസ് കേസെടുത്തു. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ ജിജിത്തിനെയും ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന് പൊലീസില്‍ ബന്ധുവിന്റെ പരാതി.

## Article Content

**തലശേരി**: തലശേരിയില്‍ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ കണ്ടക്ടറെ മര്‍ദിച്ചതിന് പൊലീസ് കേസെടുത്തു. ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് ന്യൂ മാഹി പൊലീസ് കേസെടുത്തത്. ഡ്രൈവര്‍ ജിജിത്തിനെയും ആള്‍ക്കൂട്ടം മര്‍ദിച്ചെന്ന് പൊലീസില്‍ ബന്ധുവിന്റെ പരാതി.

കാല്‍നടയാത്രക്കാരനെ ഇടിച്ച സ്വകാര്യ ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. അപകടത്തിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചിക്കുകയായിരുന്നു.

ദേശീയപാതയില്‍ പെട്ടിപ്പാലത്ത് സ്വകാര്യ ബസ് അപകടമുണ്ടായതിന് പിന്നാലെ ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം പിന്തുടര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ പുറത്ത് വന്നത്. ബസിലെ കണ്ടക്ടറെ ആള്‍ക്കൂട്ടം ഓടിക്കുന്നതും അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161800/thalaseri)