---
title: "നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: കണ്ണൂർ സ്വദേശിനി പിടിയിൽ"
english_title: "nedumbassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161817/nedumbassery"
published_at: "2023-11-13T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551d342086d4_Screenshot_2023-11-13-12-51-45-87_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: കണ്ണൂർ സ്വദേശിനി പിടിയിൽ

> **Lead Summary:** **കൊച്ചി**: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിപണിയിൽ 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വളരൂപത്തിലാക്കിയ സ്വർണം ക്രീമിൽ പൂഴ്ത്തി ഗ്രീൻ ചാനൽവഴി കടത്താനായിരുന്നു ശ്രമം.

## Article Content

**കൊച്ചി**: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. വിപണിയിൽ 54 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. വളരൂപത്തിലാക്കിയ സ്വർണം ക്രീമിൽ പൂഴ്ത്തി ഗ്രീൻ ചാനൽവഴി കടത്താനായിരുന്നു ശ്രമം.

സംഭവത്തിൽ കണ്ണൂർ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയിൽനിന്ന് ദോഹ വഴിയാണ് ഇവർ നെടുമ്പാശ്ശേരിയിൽ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161817/nedumbassery)