---
title: "#thalassery | അനധികൃത തെരുവോരക്കച്ചവടം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നവംബർ 14 ന് പ്രക്ഷോഭം സംഘടിപ്പിക്കും "
english_title: "Illegal street vending"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161828/illegal-street-vending"
published_at: "2023-11-13T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551d88ac008a_Screenshot_20231113-132607_WhatsApp.jpg"
keywords: []
---

# #thalassery | അനധികൃത തെരുവോരക്കച്ചവടം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നവംബർ 14 ന് പ്രക്ഷോഭം സംഘടിപ്പിക്കും 

> **Lead Summary:** **തലശ്ശേരി**: അനധികൃത തെരുവോരക്കച്ചവടത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് പ്രക്ഷോഭം സംഘടിപ്പിക്കും. രാവിലെ 10.30 ന് നഗരസഭ ഓഫീസിനു മുന്നിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

## Article Content

**തലശ്ശേരി**: അനധികൃത തെരുവോരക്കച്ചവടത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബർ 14 ന് പ്രക്ഷോഭം സംഘടിപ്പിക്കും. രാവിലെ 10.30 ന് നഗരസഭ ഓഫീസിനു മുന്നിലാണ് പ്രക്ഷോഭം സംഘടിപ്പിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാളെ കാലത്ത്  10.30 ന് നടക്കുന്ന മാർച്ചും ധർണ്ണയും വ്യാപിരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി. എം സുഗതൻ ഉദ്ഘാടനം ചെയ്യും. അംഗീകാരമില്ലാത്ത വ്യാപാരങ്ങൾ നിയന്ത്രിക്കുക,  കച്ചവട സ്ഥാപനങ്ങൾക്ക് മുൻപിലായി വ്യാപാരം നടത്തിവരുന്ന തെരുവോരക്കച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം അനുവദിച്ച് അവരെ അവിടെ നിന്ന് മാറ്റുക, എല്ലാ നിയമങ്ങളും അനുസരിച്ച് കച്ചവടം ചെയ്തു വരുന്ന വ്യാപാരികളെ നിരന്തരം കടയിൽ പരിശോധന നടത്തി ചെറിയ കാര്യങ്ങൾക്ക് പോലും വൻ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥൻമാരുടെ നടപടികളിൽ പ്രതിഷേധിച്ചുമാണ്  മാർച്ചും ധർണയും സംഘടിപ്പിക്കുന്നത്. വാർത്ത സമ്മേളനത്തിൽ കെ. കെ. സഹദേവൻ, കെ. പി പ്രമോദ്, സി.പി.എം നൗഫൽ , ജഗദീഷ് ബാബു, ടി. ഇസ്മയിൽ , ഇല്യാസ്, കാത്താണ്ടി റഫീക്ക് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161828/illegal-street-vending)