---
title: "ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി 'വിക്ടറി ഡേ' സംഘടിപ്പിച്ചു"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161837/thalassery"
published_at: "2023-11-13T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551ddeab7685_Screenshot_20231113-135159_WhatsApp.jpg"
keywords: []
---

# ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി 'വിക്ടറി ഡേ' സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി**: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കുന്നതിനായി വടക്കുമ്പാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 'വിക്ടറി ഡേ' സംഘടിപ്പിച്ചു. കായികതാരങ്ങളെ ആനയിച്ചുകൊണ്ടു നടത്തിയ വിജയാഹ്ലാദ ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

## Article Content

**തലശ്ശേരി**: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കുന്നതിനായി വടക്കുമ്പാട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 'വിക്ടറി ഡേ' സംഘടിപ്പിച്ചു. കായികതാരങ്ങളെ ആനയിച്ചുകൊണ്ടു നടത്തിയ വിജയാഹ്ലാദ ഘോഷയാത്രയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.

സ്‌കൂളിലെ പൂര്‍വവിദ്യാര്‍ത്ഥി കൂട്ടായ്മയായ ഓര്‍മ്മച്ചെപ്പ് സംഘടിപ്പിക്കുന്ന ഹോക്കി പരിശീലന ക്യാമ്പ് അന്താരാഷ്ട്ര ഫെന്‍സിങ് താരം റീഷ പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. എ വിനയകുമാര്‍ അധ്യക്ഷത വഹിച്ചു. ഫുട്‌ബോള്‍ ടീമിനുള്ള ജഴ്‌സി പ്രിന്‍സിപ്പാള്‍ സുരേഷ് മാസ്റ്റര്‍ പുറത്തിറക്കി. പ്രതിഭകള്‍ക്കുള്ള അനുമോദനം ഹെഡ്മാസ്റ്റര്‍ പ്രശാന്ത് കൈമാറി. സ്‌കൂള്‍ അലൂമ്നി കണ്‍വീനര്‍ നാഷിഫ് അലി മിയാന്‍, പ്രഫുല്‍ സി.എന്‍, ഷാജി കാരായി, അനിലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161837/thalassery)