---
title: "കരകൗശല വൈദഗ്ദ്യത്തിൻ്റെ ഭംഗി നുകർന്ന് പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾ"
english_title: "Payanoor college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16188/payanoor-college"
published_at: "2021-12-15T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9bd1c89fbe_Screenshot_2021-12-15-15-28-42-03_7352322957d4404136654ef4adb64504.jpg"
keywords: []
---

# കരകൗശല വൈദഗ്ദ്യത്തിൻ്റെ ഭംഗി നുകർന്ന് പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾ

> **Lead Summary:** പയ്യന്നൂർ: വിദ്യാർത്ഥികൾക്ക് കരകൗശലഉൽപ്പന്ന നിർമാണ, വിപണന സാധ്യതകൾ നേരിട്ട് പരിചയപെടുത്തുന്നതിനായി പയ്യന്നൂർ കോളേജിൽ ത്രിദിന കരകൗശല ബോധവൽക്കരണ പരിപാടിസംഘടിപ്പിച്ചു.

## Article Content

പയ്യന്നൂർ: വിദ്യാർത്ഥികൾക്ക് കരകൗശലഉൽപ്പന്ന നിർമാണ, വിപണന സാധ്യതകൾ നേരിട്ട് പരിചയപെടുത്തുന്നതിനായി പയ്യന്നൂർ കോളേജിൽ ത്രിദിന കരകൗശല ബോധവൽക്കരണ പരിപാടിസംഘടിപ്പിച്ചു.

ഭാരത സർക്കാർ കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ കീഴിലുള്ള തൃശൂർ കരകൗശല സേവന കേന്ദ്രവും പയ്യന്നൂർ ഫോക് ലാന്റും, പയ്യന്നൂർ കോളേജ് ഐ. ക്യു.എസിയും സംയുക്തമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. പ്രാർത്ഥന വിജയന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഔപചാരികമായ ഉദ്‌ഘാടനം പയ്യന്നൂർ എം.എൽ.എ - ടി.ഐ മധുസൂദനൻ നിർവഹിച്ചു.

           പയ്യന്നൂർ കോളേജ് പ്രിൻസിപ്പാൾ ഡോ. വി.എം സന്തോഷ് മുഖ്യഭാഷണം നടത്തി. അസി.ഡയറക്ടർ ഡോ. സജി എം.പി, ഇൻഡസ്ട്രീസ് ഓഫീസർ കെ വി രമേശൻ ,ഡോ. കെ.വി. സുജിത്ത്, ഫോക് ലാന്റ് ചെയർമാൻ ഡോ. വി. ജയരാജൻ പരിപാടിയുടെ വിശദംശങ്ങളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. 

മൺ പാത്രനിർമ്മാണവും, കളിമൺ ശില്പനിർമാണവും പരിചയപെടുത്താനായി കോഴിക്കോട് നിന്നും  ബിധുല, മുളകൊണ്ടുള്ള കമനീയമായ ഉല്പന്നങ്ങളുമായി തൃശൂരിൽ നിന്നും അജിത സുന്ദരൻ, ചുമർ ചിത്രത്തിന്റെ മേന്മയുമായി തളിപ്പറമ്പിൽനിന്നും പ്രിയ ഗോപാൽ, പ്രകൃതി വർണത്തിന്റെ ഗുണങ്ങളും, ചണനാരിന്റെ കരകൗശല സാധ്യതകളുമായി തൃശൂരിൽ നിന്നും ഡോ. മീര, ഹാന്റ് എംബ്രോയിഡറി വിസ്മയങ്ങളുമായി വയനാടുനിന്നും  നസീറ, പയ്യന്നൂരിന്റെ പൈതൃക വെങ്കല ശിൽപ്പനിര്മാണവുമായി കുഞ്ഞമ്പു. ചിരട്ടയിൽ തീർക്കുന്ന കരകൗശല വിസ്മയവുമായി കാസർക്കോടുനിന്നും മുഹമ്മദ് സഫ്വാൻ, തെയ്യം ആടയാഭരണങ്ങളെ പരിചയപെടുത്താനായി ചെറുവത്തൂരിൽ നിന്നും തെയ്യം കലാകാരൻ രാജു. ഏറെ വിപണന സാധ്യതയുള്ള നെറ്റിപ്പട്ട നിർമാണവുമായി നീലേശ്വരത്തുനിന്നും  രജിത വി.എം, തഴ എന്ന പുല്ലുകൊണ്ട് വൈവിധ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന കൊടുങ്ങല്ലൂരിലെ റോസ്ലി എന്നിവർ വിദ്യാർത്ഥികൾക്ക് നിർമാണത്തിന്റെ സാങ്കേതികതകളും, വിപണന സാധ്യതകളും നേരിട്ട് വിശദീകരിച്ചുനൽകി. കൂടാതെ സോദാഹരണ ക്ലാസുകളും കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിൽപ്പനയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. 

സിബി മൈക്കിൾ, കാതറിൻ ജോസ്, കെ. സുരേശൻ, സതീഷ് ബങ്കളം, നീനു സുകുമാരൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പയ്യന്നൂർ കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ സമീപ പ്രദേശങ്ങളിലെ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കുകൂടി പ്രയോജനപ്പെടുംവിധമാണ് മൂന്നുദിവസങ്ങളിലായി പരിപാടി നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16188/payanoor-college)