---
title: "കേരള സ്റ്റേറ്റ് പുരുഷ - വനിതാ ബോൾ ബാസ്മിൻ്റൺ ചാംപ്യൻഷിപ്പ് 18 ന് തുടങ്ങും"
english_title: "Women's Ball Badminton Championship "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16189/womens-ball-badminton-championship"
published_at: "2021-12-15T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9bddc89fe7_Screenshot_2021-12-15-15-36-07-43_7352322957d4404136654ef4adb64504.jpg"
keywords: []
---

# കേരള സ്റ്റേറ്റ് പുരുഷ - വനിതാ ബോൾ ബാസ്മിൻ്റൺ ചാംപ്യൻഷിപ്പ് 18 ന് തുടങ്ങും

> **Lead Summary:** കണ്ണുർ: കേരള സ്റ്റേറ്റ് പുരുഷ-വനിതാ ബോൾ ബാഡ്മിൻ്റൺ ചാംപ്യൻഷിപ്പ് ഈ മാസം 18, 19 തീയ്യതികളിൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണുർ: കേരള സ്റ്റേറ്റ് പുരുഷ-വനിതാ ബോൾ ബാഡ്മിൻ്റൺ ചാംപ്യൻഷിപ്പ് ഈ മാസം 18, 19 തീയ്യതികളിൽ കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

18 ന് വൈകുന്നേരം 4.30 ന് മുൻ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനവും വിജയികൾക്കുള്ള സമ്മാനദാനവും വൈകുന്നേരം നാലു മണിക്ക് കെ വി സുമേഷ് എം.എൽ.എ നിർവഹിക്കും

ചാംപ്യൻഷിപ്പിൻ്റെ പ്രചരണാർത്ഥം 16 ന് വൈകുന്നേരം മൂന്ന് മണിക്ക് കോളേജ് ഓഫ് കൊമേഴ്സ് പരിസരത്തു നിന്ന് ആരംഭിക്കുന്ന വിളംബര ഘോഷയാത്ര, സ്റ്റേഡിയം, കണ്ണൂർ ടൗൺ സ്ക്വയർ ' കലക്ടറേറ്റ്, പൊലിസ് ക്ളബ്ബ്, കേരള ബാങ്ക് പരിസരങ്ങളിലുടെ സഞ്ചരിച്ച് പഴയ ബസ് സ്റ്റാൻഡിൽ സമാപിക്കും 

14 ജില്ലകളിൽ നിന്നായി മുന്നൂറോളം കായിക താരങ്ങൾ. ആറുകോർട്ടുകളിലായി ഏറ്റുമുട്ടും ഉദ്ഘാടന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് ചെയർപേഴ്സൺ പി.പി ദിവ്യ അധ്യക്ഷയാകും' കണ്ണുർ കോർപറേഷൻ മേയർ ടി. ഒ മോഹനൻ, രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, എം വി ജയരാജൻ, ബാബു ജോസഫ് എന്നിവർ പങ്കെടുക്കും. ചാംപ്യൻഷിപ്പ് വേദിയായ കലക്ടറേറ്റ് മൈതാനത്തിന് ബിപിൻ റാവത്ത് നഗർ എന്ന് നാമകരണം ചെയ്യും.

വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ വി.പി പവിത്രൻ മാസ്റ്റർ, കെ.ശാന്തകുമാർ, സി.അനിൽകുമാർ, കെ.സുധാകരൻ, എം.വി രമേഷ് എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16189/womens-ball-badminton-championship)