---
title: "പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു"
english_title: "Student died "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161940/student-died"
published_at: "2023-11-13T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552393989f01_n5562392581699887285219eabe3b0f15c76be58bd818b453aca78e654235c22958110eb4e8a981435f51f8.jpg"
keywords: []
---

# പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

> **Lead Summary:** **തൃശൂര്‍: **ഇരിങ്ങാലക്കുടയില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്‍റെ മകള്‍ പാര്‍വതിയാണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥിയായിരുന്നു. ഒക്ടോബര്‍ 31നാണ് സംഭവം.

## Article Content

**തൃശൂര്‍: **ഇരിങ്ങാലക്കുടയില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്‍റെ മകള്‍ പാര്‍വതിയാണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി വിദ്യാര്‍ഥിയായിരുന്നു. ഒക്ടോബര്‍ 31നാണ് സംഭവം.

വീടിനോട് ചേര്‍ന്ന് ചവര്‍ കത്തിക്കുന്നതിനിടെ മുടിയിലേക്കും ശരീരത്തിലേക്കും തീ പടരുകയായിരുന്നു. ശരീരമാകെ പൊള്ളലേറ്റ് തൃശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് നിംസ് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. 

ഇന്ന് ആരോഗ്യനില ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161940/student-died)