---
title: "കണ്ണൂരിൽ മാവോയിസ്ററ് വെടിവെപ്പ് സ്ഥിരീകരിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി"
english_title: "Kannur mavo "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161962/kannur-mavo"
published_at: "2023-11-13T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65525142c093b_PicsArt_11-13-10.08.11.jpg"
keywords: []
---

# കണ്ണൂരിൽ മാവോയിസ്ററ് വെടിവെപ്പ് സ്ഥിരീകരിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി

> **Lead Summary:** കണ്ണൂർ ജില്ലയിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ പോലീസ് പെട്രോളിങ് പാർട്ടിക്ക് നേരെ മാവോയിസ്റ്റുകൾ വെടിവെച്ചുവെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ ഇരിട്ടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിവെപ്പ് ഉണ്ടായതോടെ പോലീസും തിരിച്ചു വെടിവച്ചതായി അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പിനെ തുടർന്ന് എട്ടംഗ മാവോയിസ്റ്റ് സംഘം ഉൾക്കാട്ടിലേക്ക് ഓടിപ്പോയതായി സ്ഥലം പരിശോധിച്ചപ്പോൾ കണ്ടെത്താനായി. മാവോയിസ്റ്റുകളുടെത് എന്ന് കരുതുന്ന രണ്ട് ക്യാമ്പ് ഷെഡ്ഡുകളും കണ്ടെത്തിയിട്ടുണ്ട്. 

## Article Content

കണ്ണൂർ ജില്ലയിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ പോലീസ് പെട്രോളിങ് പാർട്ടിക്ക് നേരെ മാവോയിസ്റ്റുകൾ വെടിവെച്ചുവെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡിഐജി പുട്ട വിമലാദിത്യ ഇരിട്ടിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വെടിവെപ്പ് ഉണ്ടായതോടെ പോലീസും തിരിച്ചു വെടിവച്ചതായി അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പിനെ തുടർന്ന് എട്ടംഗ മാവോയിസ്റ്റ് സംഘം ഉൾക്കാട്ടിലേക്ക് ഓടിപ്പോയതായി സ്ഥലം പരിശോധിച്ചപ്പോൾ കണ്ടെത്താനായി. മാവോയിസ്റ്റുകളുടെത് എന്ന് കരുതുന്ന രണ്ട് ക്യാമ്പ് ഷെഡ്ഡുകളും കണ്ടെത്തിയിട്ടുണ്ട്. 

 കണ്ണൂർ ഡിഐജി തോംസൺ ജോസഫ്, കണ്ണൂർ റൂറൽ എസ്പി എം. ഹേമലത, ഇരിട്ടി എ സ്‌ പി തബോഷ് ബസുമധാരി എന്നിവർക്ക് ഒപ്പമാണ് മാവോയിസ്റ്റ് വിരുദ്ധസേനയുടെ തലവൻ മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലുകളെ കുറിച്ച് വിശദീകരിച്ചത്. 

സംഭവത്തിൽ യുഎപിയെ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കരിക്കോട്ടക്കരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി. വെടിവെപ്പ് ഉണ്ടായ സ്ഥലം പോലീസ് നിരീക്ഷണത്തിലാണ്. ഉന്നത പോലീസ് അധികാരികൾ ഇന്നും ഇരിട്ടിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. വനത്തിൽ രക്ഷപ്പെട്ട മാവോയിസ്റ്റുകളെ കണ്ടെത്താനുള്ള തിരച്ചിൽ രാത്രിയിലും തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161962/kannur-mavo)