---
title: "സംസ്ഥാന സർക്കാരിന്‍റെ 'മിഠായി' പദ്ധതിയിൽ വീഴ്ച; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു"
english_title: "The Human Rights Commission filed a case"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/161976/the-human-rights-commission-filed-a-case"
published_at: "2023-11-14T05:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552b9b236d9f_images_(15).jpeg"
keywords: []
---

# സംസ്ഥാന സർക്കാരിന്‍റെ 'മിഠായി' പദ്ധതിയിൽ വീഴ്ച; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

> **Lead Summary:** **കോഴിക്കോട്**: ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പ്രമേഹ ബാധിതരായ കുട്ടികൾക്കായി സർക്കാർ രൂപം നൽകിയ മിഠായി പദ്ധതിയിൽ സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്**: ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പ്രമേഹ ബാധിതരായ കുട്ടികൾക്കായി സർക്കാർ രൂപം നൽകിയ മിഠായി പദ്ധതിയിൽ സംഭവിച്ച വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് സെക്രട്ടറി പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു.

നവംബർ 28 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/161976/the-human-rights-commission-filed-a-case)