---
title: "#rain | ശക്തമായ മഴയ്ക്ക് സാധ്യത:  സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് "
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162008/rain"
published_at: "2023-11-14T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6552f2be2f1cf_download_(76).jpeg"
keywords: []
---

# #rain | ശക്തമായ മഴയ്ക്ക് സാധ്യത:  സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് 

> **Lead Summary:** **തിരുവനന്തപുരം**: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഇന്ന് പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും തീവ്ര ന്യൂനമർദ്ദമാകാൻ രണ്ട് ദിവസത്തോളം സമയമെടുക്കുമെന്നും, കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ള സൂചന പ്രകാരം നവംബർ 16 വ്യാഴാഴ്ചയാകും മധ്യബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുകയെന്നാണ് സൂചനകൾ .

## Article Content

**തിരുവനന്തപുരം**: തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഇന്ന് പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ കേന്ദ്രം. ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും തീവ്ര ന്യൂനമർദ്ദമാകാൻ രണ്ട് ദിവസത്തോളം സമയമെടുക്കുമെന്നും, കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ള സൂചന പ്രകാരം നവംബർ 16 വ്യാഴാഴ്ചയാകും മധ്യബംഗാൾ ഉൾകടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെടുകയെന്നാണ് സൂചനകൾ .

ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്. എന്നാൽ ഇന്ന് സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാകും ഇന്ന് മഴ സാധ്യത കൂടുതലെന്നാണ് കാലാവസ്ഥ പ്രവചനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162008/rain)