---
title: "കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു: സുഹൃത്ത് പിടിയിൽ"
english_title: "Kannur  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162039/kannur"
published_at: "2023-11-14T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655307050debf_murder-1.jpg"
keywords: []
---

# കണ്ണൂർ ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു: സുഹൃത്ത് പിടിയിൽ

> **Lead Summary:** **കണ്ണൂർ**: ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയിൽ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും ജോഷിക്ക് കുത്തേൽക്കുകയുമായിരുന്നു.

## Article Content

**കണ്ണൂർ**: ആലക്കോട് യുവാവ് കുത്തേറ്റ് മരിച്ചു. ജോഷി മാത്യുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്ത് വട്ടക്കയം സ്വദേശി ജയേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലക്കോട് ടൗണിനോട് ചേർന്നുള്ള പാർക്കിംഗ് ഏരിയയിൽ ഇരുന്ന് നാലംഗ സംഘം മദ്യപിക്കുന്നതിനിടെ വാക്കുതർക്കമുണ്ടാകുകയും ജോഷിക്ക് കുത്തേൽക്കുകയുമായിരുന്നു.

അതേസമയം കൊലപാതകം ആസൂത്രിതമാണെന്ന സംശയവും പോലീസിനുണ്ട്. ജോഷിയും ജയേഷും തമ്മിൽ നേരത്തെ വൈരാഗ്യമുണ്ടായിരുന്നു. തർക്കം പരിഹരിക്കാനെന്ന രീതിയിൽ ജോഷിയെ സ്ഥലത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു.

ഇതിനിടെയാണ് വീണ്ടും തർക്കമുണ്ടായതും ജയേഷ് കയ്യിൽ കരുതിയ ആയുധമുപയോഗിച്ച് ജോഷിയെ കുത്തിയതും ജോഷിയെ ആദ്യം ആലക്കോട് സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162039/kannur)