---
title: "പാനൂരിൽ നവകേരള സദസ്സിൻ്റെ ഭാഗമായി ലോക പ്രമേഹരോഗ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു"
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162058/kuthuparamba"
published_at: "2023-11-14T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655311ca62d60_Screenshot_2023-11-14-11-33-32-01_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# പാനൂരിൽ നവകേരള സദസ്സിൻ്റെ ഭാഗമായി ലോക പ്രമേഹരോഗ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു

> **Lead Summary:** **കൂത്തുപറമ്പ്**: പാനൂരിൽ 22ന് നടക്കുന്ന നിയോജകമണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി ലോക പ്രമേഹരോഗ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. ഗവ.താലൂക്ക് ആശുപത്രിയും നഗരസഭയും ചേർന്ന് സംഘടിപ്പിച്ച പരിപാടി താലൂക്ക് ആശുപത്രി പരിസരത്ത് കെ.പി.മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**കൂത്തുപറമ്പ്**: പാനൂരിൽ 22ന് നടക്കുന്ന നിയോജകമണ്ഡലം നവകേരള സദസ്സിൻ്റെ ഭാഗമായി ലോക പ്രമേഹരോഗ ദിനത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. ഗവ.താലൂക്ക് ആശുപത്രിയും നഗരസഭയും ചേർന്ന് സംഘടിപ്പിച്ച പരിപാടി താലൂക്ക് ആശുപത്രി പരിസരത്ത് കെ.പി.മോഹനൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭാധ്യക്ഷ വി.സുജാത അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ കെ.അജിത, കൗൺസിലർ വി.പ്രഭാകരൻ, ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.അലി, ഡോ. സജ്‌ന നാരായണൻ, ഡോ. വീണ വിജയൻ, ജെഎച്ച്ഐ ഗിരീഷ് കുമാർ, വിജയൻ, സി.സിജു, ഒ.വി.ലത എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162058/kuthuparamba)