---
title: "കേളകം എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162080/kelakam"
published_at: "2023-11-14T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553418ed659e_Screenshot_2023-11-14-15-13-02-71_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേളകം എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കേളകം**: എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.പ്രിൻസിപ്പാൾ ടി.വി .ജോണി. സ്റ്റാഫ് സെക്രട്ടറി എ.യു വർഗീസ്, പ്രോഗ്രാം കോഡിനേറ്റർ ഇന്ദു എന്നിവരുടെ നേതൃത്വത്തിൽ അത്യാകർഷകമായ രീതിയിൽ കെ.ജി .എൽ . പി. വിദ്യാർഥികളുടെ വർണ്ണശബളമായ റാലി കേളകം ടൗണിൽ നടത്തി.

## Article Content

**കേളകം**: എം.ജി.എം. ശാലേം സെക്കണ്ടറി സ്ക്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു.പ്രിൻസിപ്പാൾ ടി.വി .ജോണി. സ്റ്റാഫ് സെക്രട്ടറി എ.യു വർഗീസ്, പ്രോഗ്രാം കോഡിനേറ്റർ ഇന്ദു എന്നിവരുടെ നേതൃത്വത്തിൽ അത്യാകർഷകമായ രീതിയിൽ കെ.ജി .എൽ . പി. വിദ്യാർഥികളുടെ വർണ്ണശബളമായ റാലി കേളകം ടൗണിൽ നടത്തി.

തദവസരത്തിൽ ശിശുദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശം പ്രിൻസിപ്പാൾ നൽകി. തുടർന്ന് സീനിയർ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്അരങ്ങേറി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162080/kelakam)