---
title: "ഇരിട്ടി റെയിഞ്ച് മുസാബഖ വള്ളിത്തോട് മദ്റസയ്ക്ക് ഓവറോൾ കിരീടം"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162111/iritty"
published_at: "2023-11-14T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655336fcdcc0b_IMG-20231114-WA0021.jpg"
keywords: []
---

# ഇരിട്ടി റെയിഞ്ച് മുസാബഖ വള്ളിത്തോട് മദ്റസയ്ക്ക് ഓവറോൾ കിരീടം

> **Lead Summary:** ** ഇരിട്ടി:** ഇരിട്ടിറെയിഞ്ച് മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം ഉളിക്കൽ നുച്ചിയാട് മുഹമ്മദിയ്യ മദ്റസയിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എസ് അലി മൗലവി അധ്യക്ഷനായി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഷാജി മുഖ്യ പ്രഭാഷണം നടത്തി. കെ.പി നൗഷാദ് മുസ്ല്യാർ , സഈദ് ഫൈസി ഇർഫാനി, മൗലവി അൻവർ ഹൈദരി, അബ്ദുൽ അസിസ് സഖാഫി നുച്ചിയാട്, എം.പി മുഹമ്മദ് പുന്നാട് , നാസർ ഹാജി പയഞ്ചേരി, പി. പോക്കർ, ശാഹ് മുഹമ്മദ് ഹാജി, ശഹീർ നുച്ചിയാട് , കെ.പി മുഹമ്മദ്, അബ്ദുല്ല ഹാജി. സദഖത്തുല്ല മൗലവി എന്നിവർ സംസാരിച്ചു.

## Article Content

** ഇരിട്ടി:** ഇരിട്ടിറെയിഞ്ച് മുസാബഖ ഇസ്‌ലാമിക കലാ സാഹിത്യ മത്സരം ഉളിക്കൽ നുച്ചിയാട് മുഹമ്മദിയ്യ മദ്റസയിൽ സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.എസ് അലി മൗലവി അധ്യക്ഷനായി. ഉളിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.സി ഷാജി മുഖ്യ പ്രഭാഷണം നടത്തി. കെ.പി നൗഷാദ് മുസ്ല്യാർ , സഈദ് ഫൈസി ഇർഫാനി, മൗലവി അൻവർ ഹൈദരി, അബ്ദുൽ അസിസ് സഖാഫി നുച്ചിയാട്, എം.പി മുഹമ്മദ് പുന്നാട് , നാസർ ഹാജി പയഞ്ചേരി, പി. പോക്കർ, ശാഹ് മുഹമ്മദ് ഹാജി, ശഹീർ നുച്ചിയാട് , കെ.പി മുഹമ്മദ്, അബ്ദുല്ല ഹാജി. സദഖത്തുല്ല മൗലവി എന്നിവർ സംസാരിച്ചു.

ഉമർ മുഖ്താർ ഹുദവി, മുബശ്ശിർ ഹുദവി രജിസ്ട്രേഷൻ ഉദ്ഘാടനം ചെയ്തു. നുച്ചിയാട് കോടാറമ്പ് മഖാം സിയാറത്തിന് സയ്യിദ് മഹ്ബൂബ് തങ്ങൾ, പി.പി മുഹമ്മദലി മുസ്ലിയാർ എന്നിവർ നേതൃത്വം നൽകി. നുച്ചിയാട് മഹല്ല് പ്രസിഡണ്ട് ടി.പി മൊയ്തീൻ ഹാജി പതാക ഉയർത്തി. പതിനേഴാം മുസാബഖ യുടെ ഭാഗമായി 17 മഹല്ല് പ്രതിനിധികളും പതാക ഉയർത്തി . നാല് വേദികളിലായി വിവിധ മത്സരങ്ങൾ നടന്നു.സമാപന സമ്മേളനം മൗലവിഅൻവർ ഹൈദരി ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡണ്ട് സഈദ് ഫൈസി ഇർഫാനി അധ്യക്ഷനായി. സയ്യിദ് മശ്ഹൂർ ആറ്റക്കോയ തങ്ങൾ അൽ അസ്ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

പൊതു പരീക്ഷ റാങ്ക് ജേതാക്കളെ അനുമോദിച്ചു. മുസാബഖ വിദ്യാർത്ഥി വിഭാഗത്തിൽ വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസ ഒന്നാം സ്ഥാനവും, മുനവ്വിറുൽ ഇസ്ലാം പരിപ്പുതോട് രണ്ടാം സ്ഥാനവും,  സിറാജുൽ ഇസ്ലാം കീഴൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഅല്ലിം വിഭാഗത്തിൽ വള്ളിത്തോട് ഹയാത്തുൽ ഇസ്ലാം മദ്റസ ഒന്നാം സ്ഥാനവും, രിയാസുൽ ഹികം പുന്നാട് രണ്ടാം സ്ഥാനവും, സുബുലുസ്സലാം കീഴ്പള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162111/iritty)