---
title: "പതിനാലുകാരിയുടെ നഗ്ന ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തി പണവും സ്വർണവും തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ"
english_title: "Young girl abused"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162147/young-girl-abused"
published_at: "2023-11-14T15:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655349d1c0de3_IMG-20231114-WA0029.jpg"
keywords: []
---

# പതിനാലുകാരിയുടെ നഗ്ന ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തി പണവും സ്വർണവും തട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ

> **Lead Summary:**  **തളിപ്പറമ്പ്**: സ്നാപ് ചാറ്റ് വഴിയും വാട്സ്ആപ്പ് വഴിയും പരിചയപ്പെട്ട പതിനാലുകാരിയുടെ നഗ്നഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവും കൗമാര ക്കാരനും അറസ്റ്റിൽ.

## Article Content

 **തളിപ്പറമ്പ്**: സ്നാപ് ചാറ്റ് വഴിയും വാട്സ്ആപ്പ് വഴിയും പരിചയപ്പെട്ട പതിനാലുകാരിയുടെ നഗ്നഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തി പണവും സ്വർണവും തട്ടിയെടുത്ത കേസിൽ യുവാവും കൗമാര ക്കാരനും അറസ്റ്റിൽ.

ബാവുപ്പറമ്പ് കീരിയാട് സ്വദേശി ആദിത്യൻ (18), കുറുമാത്തൂർ പാറാട് സ്വദേശിയായ പ്രായപൂർത്തിയാകാത്തകുട്ടി എന്നിവരാണ് തളിപ്പറമ്പ് പോലീസിന്റെ പിടിയിലായത്.

കുറുമാത്തൂർ പഞ്ചായത്ത് പരിധിയിലെ പെൺകുട്ടിയെയാണ് ഇരുവരും പിന്തുടർന്ന് ഭീഷണിപ്പെടുത്തി നഗ്നഫോട്ടോയും വീഡിയോയും കൈക്കലാക്കിയത്.

കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ20 വരെയുള്ള ദിവസങ്ങളിലായാണ് കേസിനാസ്പദമായ സംഭവം. മൊബൈൽ ഫോണിൽ പെൺകുട്ടിയുമായി ബന്ധപ്പെട്ട് പരിചയം സ്ഥാപിച്ച ശേഷമാണ് ഫോട്ടോയും വീഡിയോയും കൈവശപ്പെടുത്തിയത്.

തുടർന്ന് പണവും സ്വർണ ബറ്റും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. കൗമാരക്കാരന് ആദിത്യനുമായി ബന്ധമില്ല.

ഇയാളും സമാനമായ രീതിയിൽ പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. പണത്തിനും സ്വർണത്തിനും ആവശ്യപ്പെട്ട് ആദിത്യൻ ഭീഷണിപ്പെടുത്തിയ കാര്യം സ്കൂളിലെ കൗൺസിലിംഗിലാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.

തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വനിതാ പോലീസിന്റെ നേതൃത്വത്തിൽ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ആദിത്യനെ പിടികൂടിയത്. ഇയാളെ രണ്ടാഴ്ചത്തേക്ക് കോടതി റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162147/young-girl-abused)