---
title: "ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു "
english_title: "Kannur university qp changed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/16216/kannur-university-qp-changed"
published_at: "2021-12-15T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9df220c4bc_InShot_20211215_175626161.jpg"
keywords: []
---

# ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി; കണ്ണൂർ സർവ്വകലാശാല പരീക്ഷകൾ മാറ്റിവെച്ചു 

> **Lead Summary:** ക​ണ്ണൂ‌​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.

## Article Content

ക​ണ്ണൂ‌​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വ്യാ​ഴാ​ഴ്ച ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.

ബി​എ അ​ഫ്സ​ല്‍ ഉ​ല​മ ഒ​ഴി​കെ​യു​ള്ള പ​രീ​ക്ഷ​ക​ളാ​ണ് മാ​റ്റി​യ​ത്. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ വി​ഭാ​ഗം അ​റി​യി​ച്ചു.

ഇ​ന്ന് ന​ട​ന്ന സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ര്‍ മാ​റി ന​ല്‍​കി​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ന​ട​ക്കേ​ണ്ട റീ​ഡിം​ഗ്സ് ഓ​ണ്‍ ജെ​ന്‍​ഡ‍​ര്‍ എ​ന്ന വി​ഷ​യ​ത്തി​ന്‍റെ ചോ​ദ്യ​പ്പേ​പ്പ​റാ​ണ് ഇ​ന്ന് ന​ല്‍​കി​യ​ത്.

ക​ണ്ണൂ​ര്‍ എ​സ്‌എ​ന്‍ കോ​ള​ജി​ലെ പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ലാ​ണ് വീ​ഴ​ച​യു​ണ്ടാ​യ​ത്. ക​വ​ര്‍ മാ​റി പൊ​ട്ടി​ച്ചു പോ​യെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഈ ​പ​രീ​ക്ഷ ഇ​നി പു​തി​യ ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും ന​ട​ത്തു​ക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/16216/kannur-university-qp-changed)