---
title: "പോക്സോ കേസില്‍ 58 കാരനായ പ്രതിക്ക് 41 വര്‍ഷത്തെ കഠിന തടവ്"
english_title: "Pocso "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162191/pocso"
published_at: "2023-11-14T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65537713e7a53_n5564903001699968617128adeb2f5f6074cd2e0901993b33c7b1898f1b40c70a1b6141a90141c281a83cbe.jpg"
keywords: []
---

# പോക്സോ കേസില്‍ 58 കാരനായ പ്രതിക്ക് 41 വര്‍ഷത്തെ കഠിന തടവ്

> **Lead Summary:** 8 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച 58 കാരനായ മധ്യവയസ്കന് 41 വര്‍ഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കാട്ടാക്കട താലൂക്കില്‍ വിളപ്പില്‍, തട്ടത്തുമല, മാടമ്ബാറ, പെരുവിക്കോണം ദേവി നിലയത്തില്‍ ശ്രീനിവാസൻ നെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്.

## Article Content

8 വയസുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച 58 കാരനായ മധ്യവയസ്കന് 41 വര്‍ഷത്തെ കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കാട്ടാക്കട താലൂക്കില്‍ വിളപ്പില്‍, തട്ടത്തുമല, മാടമ്ബാറ, പെരുവിക്കോണം ദേവി നിലയത്തില്‍ ശ്രീനിവാസൻ നെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷിച്ചത്.

വിളപ്പില്‍ ശാല പൊലീസ് സ്റ്റേഷൻ പരിധിയില്‍ 2016 ഡിസംബര്‍ മാസത്തെ ഞാറാഴ്ച്ച ആണ് കേസിന് ആസ്പതമായ സംഭവം നടന്നത്. അതിജീവിതയെയും സഹോദരനെയും പ്രതിയുടെ വീട്ടില്‍ വിളിച്ചു വരുത്തി സഹോദരനെ പുറക്കിയ ശേഷമാണ് പ്രതി പീഡിപ്പിച്ചത്. പ്രതി മൂന്ന് നാല് തവണ കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നു. വിവരം പുറത്ത് പറയാതിരിക്കാൻ അമ്മയെ കൊണ്ട് സത്യം ചെയ്പ്പിച്ചു ഭീക്ഷണിപ്പെടുത്തി. ഒരു തവണ കുട്ടി എതിര്‍ത്തപ്പോള്‍ കസേരയില്‍ കൈകെട്ടി ഇരുത്തി വായില്‍ തുണി തിരുകിയ ശേഷമാണ് പീഡനം നടത്തിയത്.

കുട്ടിയുടെ മാതാപിതാക്കള്‍ വിവരം അറിഞ്ഞ് വിളപ്പില്‍ശാല പൊലീസില്‍ പരാതി നല്‍കി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

പ്രതിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിധി ന്യായത്തില്‍ പറഞ്ഞു. അതിജീവിതയുടെ സഹോദരൻ കൃത്യത്തിന് ദൃക്സാക്ഷി ആയിരുന്നു. പിഴ തുക അതിജീതക്ക് നല്‍കുന്നതിന് ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ഡി.ആര്‍ പ്രമോദ് ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162191/pocso)