---
title: "മലബാർ ബിഎഡ് ട്രെയിനിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു."
english_title: "Children's day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162207/childrens-day"
published_at: "2023-11-14T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65538186529f0_PicsArt_11-14-07.43.29.jpg"
keywords: []
---

# മലബാർ ബിഎഡ് ട്രെയിനിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു.

> **Lead Summary:** **പേരാവൂർ:** മലബാർ ബി എഡ് ട്രെയിനിംഗ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് പേരാവൂർ മേഖലയിലെ 2 അംഗനവാടികളിൽ വിപുലയമായി ശിശുദിന ആഘോഷം സംഘടിപ്പിച്ചു. അംഗനവാടി സമിതി അംഗം ജയിംസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമ്പർ രാജു ഉദ്ഘാടനം നിർവഹിച്ചു. സിബി കളപ്പുരക്കൽ, ബിനു, അനഘ കെ (എൻഎസ്എസ് സ്റ്റുഡന്റ് കോഡിനേറ്റർ) അർസൽ അസീ ബിൻ മുഹമ്മദലി എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു.

## Article Content

**പേരാവൂർ:** മലബാർ ബി എഡ് ട്രെയിനിംഗ് കോളേജിലെ എൻഎസ്എസ് യൂണിറ്റ് പേരാവൂർ മേഖലയിലെ 2 അംഗനവാടികളിൽ വിപുലയമായി ശിശുദിന ആഘോഷം സംഘടിപ്പിച്ചു. അംഗനവാടി സമിതി അംഗം ജയിംസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മെമ്പർ രാജു ഉദ്ഘാടനം നിർവഹിച്ചു. സിബി കളപ്പുരക്കൽ, ബിനു, അനഘ കെ (എൻഎസ്എസ് സ്റ്റുഡന്റ് കോഡിനേറ്റർ) അർസൽ അസീ ബിൻ മുഹമ്മദലി എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ച് സംസാരിച്ചു.

പരിപാടിയിൽ അംഗനവാടി ടീച്ചർമാർക്കുള്ള ആദരം അർപ്പിക്കുകയും, ശേഷം സി. ജെസ്‌നയുടെ നേതൃത്വത്തിൽ അനീമിയ ബോധവൽക്കരണ ക്ലാസും അനീമിയ പരിശോധന ക്യാമ്പും സംഘടിപ്പിക്കുകയും ചെയ്തു. ആഘോഷ പരിപാടികളോടൊപ്പം ശിശുദിനത്തിൻ്റെ പ്രസക്തി ഉയർത്തിപ്പിടിച്ച് കൊണ്ട് ശിശുദിന റാലിയും കുട്ടികൾക്കുള്ള വിവിധ കലാപരിപാടികളും,സമ്മാനദാനവും, മധുര വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162207/childrens-day)