---
title: "അമ്പായത്തോട് യു.പി സ്കൂളിൽ വിജയോത്സവവും ശിശുദിനവും ആഘോഷിച്ചു"
english_title: "Children's day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162247/childrens-day"
published_at: "2023-11-14T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6553969e4c2c5_IMG-20231114-WA0051.jpg"
keywords: []
---

# അമ്പായത്തോട് യു.പി സ്കൂളിൽ വിജയോത്സവവും ശിശുദിനവും ആഘോഷിച്ചു

> **Lead Summary:** **അമ്പായത്തോട്: **ശിശുദിന ആഘോഷത്തോടനുബന്ധിച്ച് അമ്പായത്തോട് യു.പി. സ്കൂളിൽ ഇന്ന് നടത്തിയ വിജയോത്സവത്തിൽ ഇരിട്ടി ഉപജില്ലാ സംസ്കൃതം കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കരസ്ഥമാക്കിയ അമ്പായത്തോട് യു.പി.സ്കൂൾ ടീം ട്രോഫി ഏറ്റുവാങ്ങി.

## Article Content

**അമ്പായത്തോട്: **ശിശുദിന ആഘോഷത്തോടനുബന്ധിച്ച് അമ്പായത്തോട് യു.പി. സ്കൂളിൽ ഇന്ന് നടത്തിയ വിജയോത്സവത്തിൽ ഇരിട്ടി ഉപജില്ലാ സംസ്കൃതം കലോത്സവത്തിൽ സെക്കന്റ് റണ്ണറപ്പ് കരസ്ഥമാക്കിയ അമ്പായത്തോട് യു.പി.സ്കൂൾ ടീം ട്രോഫി ഏറ്റുവാങ്ങി.

ഹിന്ദി പ്രസംഗ മത്സരത്തിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ജോയൽ ജോമി, കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ആഷ്ലി പി തോമസ് എന്നിവരും കലാമേളയിലും ശാസ്ത്രമേളയിലും എ ഗ്രേഡ് നേടിയ മറ്റ് നിരവധി കുട്ടികളും ചടങ്ങിൽ സംബന്ധിച്ച് അംഗീകാരപത്രങ്ങളും ട്രോഫികളും ഏറ്റുവാങ്ങി. ഇരിട്ടി ഉപജില്ലാസ്ഥാനത്തു നിന്നും ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്ന ഈ കൊച്ചു വിദ്യാലയം വിവിധ മേളകളിൽ മിക്കതിലും ആദ്യത്തെ പത്തിലൊന്ന് സ്ഥാനത്തുണ്ട്.

കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമിച്ച് അധ്വാനിച്ച് നേടിയെടുത്ത ഈ വിജയത്തെ അഭിനന്ദിച്ചു കൊണ്ട് വിജയോത്സവത്തിന്റെ അധ്യക്ഷൻ സ്കൂൾ മാനേജർ ഫാ. കുര്യൻ വാഴയിൽ, പി.ടി.എ പ്രസിഡണ്ട് ജോമി ഇടശേരിക്കുന്നേൽ എന്നിവർ സംസാരിച്ചു. ശിശുദിനാഘോഷ മത്സരങ്ങളിൽ വിജയിച്ചവരും സമ്മാനങ്ങൾ ഏറ്റു വാങ്ങി. ചടങ്ങിന് സ്കൂൾ ഹെഡ്മാസ്റ്റർ ജോൺ ടി.വി സ്വാഗതവും മേള കൺവീനർ നിഷ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162247/childrens-day)