---
title: "തൊണ്ടിയിൽ സെന്റ് ജോൺസിൽ ശിശുദിനാഘോഷവും റാലിയും നടന്നു"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162296/thondiyil"
published_at: "2023-11-15T07:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65541fdb73958_IMG-20231115-WA0003.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസിൽ ശിശുദിനാഘോഷവും റാലിയും നടന്നു

> **Lead Summary:** **പേരാവൂർ**: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ശിശുദിനാഘോഷവും വരണ്ണാഭമായ ശിശുദിന റാലിയും നടന്നു. പരിപാടി പേരാവൂർ മലബാർ ബി.എഡ് കോളജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു ഉദ്ഘാടനം ചെയ്തു.. സ്കൂൾ അസി.മാനേജർ റവ.ഫാ. ജെറിൻ പന്തല്ലൂപറമ്പിൽ അധ്യക്ഷനായി.

## Article Content

**പേരാവൂർ**: തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ ശിശുദിനാഘോഷവും വരണ്ണാഭമായ ശിശുദിന റാലിയും നടന്നു. പരിപാടി പേരാവൂർ മലബാർ ബി.എഡ് കോളജ് പ്രിൻസിപ്പൽ ഇന്ദു കെ മാത്യു ഉദ്ഘാടനം ചെയ്തു.. സ്കൂൾ അസി.മാനേജർ റവ.ഫാ. ജെറിൻ പന്തല്ലൂപറമ്പിൽ അധ്യക്ഷനായി.

സ്കൂൾ പ്രധാനാധ്യാപകൻ പി.ടി.എ.പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ, മദർ പി ടി എ പ്രസിഡന്റ് ഗ്ലോറി റോബിൻ, സ്കൂൾ ലീഡർ ദർശൻ സുഹാസ്, വിദ്യാരംഗം സെക്രട്ടറി ജൊഹാൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾബാന്റ് സെറ്റിന്റെ അകമ്പടിയോടെ തൊണ്ടിയിൽ ടൗണിലേക്ക് നടത്തിയ റാലിയിൽ നിശ്ചല, ചലന ദൃശ്യങ്ങളും കുട്ടി ചാച്ചാജിമാരും സ്വാതന്ത്ര്യസമര സേനാനികകളായി വേഷമിട്ട നൂറുകണക്കിന് കുട്ടികളും അണിനിരന്നു. മനോഹരമായ ഡിസ്പ്ലെയും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162296/thondiyil)