---
title: "ചാത്തമംഗലം എംഇഎസ് കോളജിലെ മർദ്ദനം: ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ"
english_title: "Suspended "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162306/suspended"
published_at: "2023-11-15T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655437e5df2d9_download_-_2023-10-01T070017.806.jpeg"
keywords: []
---

# ചാത്തമംഗലം എംഇഎസ് കോളജിലെ മർദ്ദനം: ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

> **Lead Summary:** **കോഴിക്കോട്**: ചാത്തമംഗലം എംഇഎസ് കോളജിലെ മർദ്ദനത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ഇന്നലെ കോളജിൽ ചേർന്ന ആന്റി - റാഗിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ഏഴു പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലിസ് വിളിച്ചുവരുത്തി. ഇന്നലെയാണ് ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.

## Article Content

**കോഴിക്കോട്**: ചാത്തമംഗലം എംഇഎസ് കോളജിലെ മർദ്ദനത്തിൽ ഏഴ് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. ഇന്നലെ കോളജിൽ ചേർന്ന ആന്റി - റാഗിങ് കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. ഏഴു പേരും രണ്ടാം വർഷ വിദ്യാർത്ഥികളാണ്. പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വിദ്യാർത്ഥികളെ കുന്ദമംഗലം പൊലിസ് വിളിച്ചുവരുത്തി. ഇന്നലെയാണ് ജൂനിയർ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്.

വിദ്യാർത്ഥിയുടെ കണ്ണിനും മുഖത്തും സാരമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ജൂനിയർ വിദ്യാർത്ഥികൾ കോളേജിനും പൊലീസിനും പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162306/suspended)