---
title: "സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് "
english_title: "Gold prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162396/gold-prices"
published_at: "2023-11-15T12:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65546f049d2cd_Screenshot_2023-11-15-12-32-24-54_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് 

> **Lead Summary:** സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസങ്ങളിലായി 400 രൂപയോളം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപയാണ് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില്പന നിരക്ക് 44,760 രൂപയാണ്. ഇന്നലെ 80 രൂപ ഉയർന്നിരുന്നു. രണ്ടു ദിവസങ്ങളിലായി 400 രൂപയോളം വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5595 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4640 രൂപയുമാണ്. വെള്ളിയുടെ വില രണ്ട് രൂപ വർധിച്ചിട്ടുണ്ട്. ഇന്നലെ 44,440 രൂപയായിരുന്നു സ്വർണവില. ഒക്ടോബറിൽ റെക്കോർഡ് വിലയിലേക്ക് എത്തിയെങ്കിലും നവംബറിൽ സ്വർണവില കുറഞ്ഞിരുന്നു.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് നവംബർ 13നായിരുന്നു രേഖപ്പെടുത്തിയത്(44,360). ഈ മാസം ഏറ്റവും ഉയർന്ന നിരക്ക് 45,280രൂയാണ്(നവംബർ 3).3

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162396/gold-prices)