---
title: "ലോകപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ ചിത്തപ്രസാദിന്റെ ചിത്രകലാ പ്രദര്‍ശനം കതിരൂര്‍ ആര്‍ട്ട് ഗാലറിയില്‍"
english_title: "Kathiroor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162404/kathiroor"
published_at: "2023-11-15T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655475c4f2c29_Picsart_23-11-15_13-03-11-171.jpg"
keywords: []
---

# ലോകപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ ചിത്തപ്രസാദിന്റെ ചിത്രകലാ പ്രദര്‍ശനം കതിരൂര്‍ ആര്‍ട്ട് ഗാലറിയില്‍

> **Lead Summary:** **തലശ്ശേരി**: ലോകപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ ചിത്തപ്രസാദിന്റെ ചിത്രകലാ പ്രദര്‍ശനം കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി.ഇന്ത്യന്‍ ചിത്രകലയിലെ റിയലിസം രൂപപ്പെടുത്തിയ ആദ്യ പഥികന്‍ ആയ ചിത്തപ്രസാദിന്റെ 33 രചനകളുടെ പ്രദര്‍ശനമാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിട്ടുള്ളത്.

## Article Content

**തലശ്ശേരി**: ലോകപ്രസിദ്ധ ഇന്ത്യന്‍ ചിത്രകാരന്‍ ചിത്തപ്രസാദിന്റെ ചിത്രകലാ പ്രദര്‍ശനം കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി.ഇന്ത്യന്‍ ചിത്രകലയിലെ റിയലിസം രൂപപ്പെടുത്തിയ ആദ്യ പഥികന്‍ ആയ ചിത്തപ്രസാദിന്റെ 33 രചനകളുടെ പ്രദര്‍ശനമാണ് കതിരൂര്‍ ഗ്രാമപഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ ഒരുക്കിയിട്ടുള്ളത്.

പ്രൊഫ.എന്‍.സാജന്‍ ഉദ്ഘാടനം ചെയ്തു. കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനില്‍ അധ്യക്ഷത വഹിച്ചു.ലൊറെറ്റോ കോളേജ് കല്‍ക്കത്ത സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി മനിഷ മധു, കെ.എം.ശിവകൃഷ്ണന്‍ ,കേണല്‍ വി.പി.സുരേശന്‍, ബാലകൃഷ്ണന്‍ കൊയ്യാല്‍,കെ.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

ബ്രിട്ടീഷ് ഭരണം സൃഷ്ടിച്ച ക്ഷാമത്തില്‍ ബംഗാളില്‍ മാത്രം മുപ്പത് ലക്ഷം മനുഷ്യര്‍ ചത്തൊടുങ്ങിയ ദുരിതാനുഭവങ്ങളുടെ വ്യാപ്തിയെ രേഖാചിത്രങ്ങളിലൂടെയും കുറിപ്പുകളിലൂടെയും ലോകത്തിനു മുമ്പാകെ അറിയിച്ച ചിത്രകാരന്റെ ഹങ്ക്‌റി ബങ്കാള്‍ എന്ന സമാഹാരം മുഴുവന്‍ കോപ്പികളും ബ്രിട്ടീഷ് പോലീസ് കണ്ടെടുത്ത് അഗ്‌നിക്ക് ഇരയാക്കിയെങ്കിലും അദ്ദേഹത്തിന്റെ ലിനോ കട്ട്,വുഡ് കട്ട്, ഇല്ലസ്‌ട്രേഷനുകള്‍ മറ്റ് ഡ്രോയിങ്ങുകള്‍, പെയിന്റിംഗുകള്‍ എന്നിവയുടെ പ്രിന്റുകളാണ് കതിരൂരിലെ പ്രദര്‍ശനത്തില്‍ ഉള്ളത്.18 ന് ചിത്രകലാ പ്രദര്‍ശനം സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162404/kathiroor)