---
title: "തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി യോഗ പ്രദർശനവും ഔഷധ സസ്യ - ഭക്ഷ്യ പ്രദർശനവും നടത്തി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162409/thaliparamba"
published_at: "2023-11-15T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65547798adbf8_IMG-20231115-WA0024.jpg"
keywords: []
---

# തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി യോഗ പ്രദർശനവും ഔഷധ സസ്യ - ഭക്ഷ്യ പ്രദർശനവും നടത്തി

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി യോഗ പ്രദർശനവും ഔഷധ സസ്യ - ഭക്ഷ്യ പ്രദർശനവും നടത്തി. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ, ഹോമിയോ, അലോപ്പതി വിഭാഗത്തിന്റെ മെഡിക്കൽ ക്യാമ്പും ഇതിന്റെ ഭാഗമായി നടന്നു. യോഗപ്രദർശനത്തിൽ 35 ഓളം പേർ പങ്കെടുത്തു. തുടർന്ന് ചേതന യോഗ മോറാഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ പി പി അഭിനവ്, കെ ആദിഷ് എന്നീ വിദ്യാർത്ഥികളുടെ യോഗ ഡാൻസും അരങ്ങേറി.

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് മണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി യോഗ പ്രദർശനവും ഔഷധ സസ്യ - ഭക്ഷ്യ പ്രദർശനവും നടത്തി. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ എം വി ഗോവിന്ദൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ആയുർവേദ, ഹോമിയോ, അലോപ്പതി വിഭാഗത്തിന്റെ മെഡിക്കൽ ക്യാമ്പും ഇതിന്റെ ഭാഗമായി നടന്നു. യോഗപ്രദർശനത്തിൽ 35 ഓളം പേർ പങ്കെടുത്തു. തുടർന്ന് ചേതന യോഗ മോറാഴ ക്ലബ്ബിന്റെ നേതൃത്വത്തിൽ പി പി അഭിനവ്, കെ ആദിഷ് എന്നീ വിദ്യാർത്ഥികളുടെ യോഗ ഡാൻസും അരങ്ങേറി.

ചടങ്ങിൽ നഗരസഭാ കൗൺസിലർ ഒ സുഭാഗ്യ അധ്യക്ഷത വഹിച്ചു. ആയുർവേദ ഡി എം ഒ ഡോ അനഘൻ, ഡി പി എം ഡോ കെ സി അജിത് കുമാർ, തളിപ്പറമ്പ് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ഗ്രിഫിൻ സുരേന്ദ്രൻ, കുറുമാത്തൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ ഷീബ, തളിപ്പറമ്പ് ഡി ഇ ഒ സി അനിത, കെ സന്തോഷ്‌ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162409/thaliparamba)