---
title: "#payyavoor | ഗതാഗത നിയമത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി പയ്യാവൂർ  ജിഎൽപി സ്കൂളിൽ കുട്ടിക്കവല തുറന്നു"
english_title: "Payyavoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162416/payyavoor"
published_at: "2023-11-15T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65547b01e5c4e_IMG-20231115-WA0025.jpg"
keywords: []
---

# #payyavoor | ഗതാഗത നിയമത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി പയ്യാവൂർ  ജിഎൽപി സ്കൂളിൽ കുട്ടിക്കവല തുറന്നു

> **Lead Summary:** **തളിപ്പറമ്പ്:** ഗതാഗത നിയമത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി പയ്യാവൂർ ചാമക്കാൽ ജിഎൽ പി സ്കൂളിൽ കുട്ടിക്കവല തുറന്നു . തളിപ്പറമ്പ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റോഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രഭാവതി മോഹൻ അധ്യക്ഷത വഹിച്ചു.

## Article Content

**തളിപ്പറമ്പ്:** ഗതാഗത നിയമത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി പയ്യാവൂർ ചാമക്കാൽ ജിഎൽ പി സ്കൂളിൽ കുട്ടിക്കവല തുറന്നു . തളിപ്പറമ്പ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റോഷൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രഭാവതി മോഹൻ അധ്യക്ഷത വഹിച്ചു.

പോലീസ് സബ് ഇൻസ്പെക്ടർ പി പി അശോക് കുമാർ മുഖ്യാതിഥിയായി. ചടങ്ങിൽ സ്കൂൾ വാഹന ഡ്രൈവർ ഷിബി ഒഴാങ്കൽ, പ്രീ പ്രൈമറി ആയയും ചിത്രകാരിയുമായ പി. രജനി എന്നിവരെ ആദരിച്ചു. സാധാരണ റോഡിന്റെ ഭാഗമായുള്ള ട്രാഫിക് സർക്കിൾ, റോഡ് അടയാളങ്ങൾ, കുട്ടികൾക്ക് ഓടിക്കാവുന്ന കുഞ്ഞു വാഹനങ്ങൾ, മിറർ എന്നിവയെല്ലാം കുട്ടി റോഡിൽ ഒരുക്കിയിട്ടുണ്ട് .

സ്കൂളിന്റെ ഭാഗമായുള്ള മോഡൽ പ്രീ പ്രൈമറിക്കും, പ്രൈമറി വിഭാഗത്തിനും ഗതാഗത നിയമങ്ങൾ അനുഭവ പാഠങ്ങളാക്കി മാറ്റാനാണ് മനോഹരമായ റോഡ് മാതൃക തയ്യാറാക്കിയത്. സ്കൂൾ പ്രധാനാധ്യാപകൻ ഇ.പി ജയപ്രകാശ്, എസ് എം സി ചെയർമാൻ കെ ജി ഷിബു, കെ എ ആൻസി, ടി സ്വപ്ന, പി. രജനി, എം അനിതകുമാരി ,  ജോസ്മി ജോസ്, സൗമ്യദിനേശ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162416/payyavoor)