---
title: "കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Kappad st sebastian school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162465/kappad-st-sebastian-school"
published_at: "2023-11-15T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554a4c5042a7_IMG-20231115-WA0010.jpg"
keywords: []
---

# കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:**  **കൊട്ടിയൂർ**: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യൂ പി സ്കൂളിൽ ശിശുദിന റാലിയും ചാച്ചാജി അനുസ്മരണവും സംഘടിപ്പിച്ചു.

## Article Content

 **കൊട്ടിയൂർ**: കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യൂ പി സ്കൂളിൽ ശിശുദിന റാലിയും ചാച്ചാജി അനുസ്മരണവും സംഘടിപ്പിച്ചു.

പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ.തോമസ് പട്ടാംകുളം ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ശിശുദിന റാലി, പുരസ്കാര വിതരണം, വിവിധ കലാപരിപാടികൾ, ക്വിസ്‌-പോസ്റ്റർ രചന മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചിരുന്നു. ചാച്ചാജിയുടെ വേഷം ധരിച്ച് എത്തിയ കുരുന്നുകൾ ശിശുദിന റാലിക്ക് മിഴിവേകി.

പി ടി എയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും കുട്ടികൾക്കായ്‌ തയ്യാറാക്കിയിരുന്നു. സ്കൂൾ പ്രധാനാധ്യാപിക ജാൻസി തോമസ് ശിശുദിന സന്ദേശം നൽകി.

റീന ചെറിയാൻ, ജെസ്സി കുരുവിള, ആശാ രാജേഷ്, എ സി ബിജു, സിജയ പി വി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162465/kappad-st-sebastian-school)