---
title: "അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി തര്‍ക്കം; മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162492/dead"
published_at: "2023-11-15T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554c8e715ec6_n55675459017000550539013822feaed34fe5b5a8f73eda5d823a15ab2985ff1a992b574efebf7e36fee3fe.jpg"
keywords: []
---

# അച്ഛനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനെ ചൊല്ലി തര്‍ക്കം; മകന്റെ മര്‍ദനമേറ്റ് അമ്മ മരിച്ചു

> **Lead Summary:** **പാലക്കാട്: **മദ്യ ലഹരിയില്‍ മകൻ അമ്മയെ കൊന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുണ്ണിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മകൻ അനൂപ് യശോദയെ മര്‍ദിച്ചത്. 

## Article Content

**പാലക്കാട്: **മദ്യ ലഹരിയില്‍ മകൻ അമ്മയെ കൊന്നു. പാലക്കാട് കാടാങ്കോടാണ് സംഭവം. അയ്യപ്പൻക്കാവ് സ്വദേശി യശോദയാണ് മരിച്ചത്. യശോദയുടെ ഭര്‍ത്താവ് അപ്പുണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തി. അപ്പുണ്ണിയെ ആശുപത്രിയില്‍ കൊണ്ടു പോകുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മകൻ അനൂപ് യശോദയെ മര്‍ദിച്ചത്. 

മദ്യലഹരിയിലായിരുന്ന അനൂപ് ബന്ധുക്കളെയും മര്‍ദിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കസബ പൊലീസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലെ പ്രതിയാണ് കസ്റ്റഡിയിലുള്ള അനൂപ്. മരിച്ച അപ്പുണ്ണിയുടെയും യശോദയുടെയും മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162492/dead)