---
title: "വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍"
english_title: "Sachin "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162495/sachin"
published_at: "2023-11-15T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554cba08e7a4_n556773328170005586430404d8e9ead1c57bb62f2a50dbec0add8673ff1beb05a58fe20dba5eae863ff00e.jpg"
keywords: []
---

# വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍

> **Lead Summary:** **മുംബൈ:** ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുടെ റിക്കാര്‍ഡ് നേടിയ സ്വന്തമാക്കിയ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു ഇന്ത്യക്കാരൻ തന്‍റെ റിക്കാര്‍ഡ് തകര്‍ത്തതില്‍ സന്തോഷിക്കാതിരിക്കാനാകുന്നില്ലെന്നും സെമി ഫൈനല്‍ പോലുള്ള വലിയ വേദിയില്‍ തന്‍റെ ഹോം ഗ്രൗണ്ടിലെ റിക്കാര്‍ഡ് നേട്ടം ഇരട്ടി സന്തോഷം തരുന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

## Article Content

**മുംബൈ:** ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുടെ റിക്കാര്‍ഡ് നേടിയ സ്വന്തമാക്കിയ വിരാട് കോഹ്‌ലിയെ അഭിനന്ദിച്ച്‌ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു ഇന്ത്യക്കാരൻ തന്‍റെ റിക്കാര്‍ഡ് തകര്‍ത്തതില്‍ സന്തോഷിക്കാതിരിക്കാനാകുന്നില്ലെന്നും സെമി ഫൈനല്‍ പോലുള്ള വലിയ വേദിയില്‍ തന്‍റെ ഹോം ഗ്രൗണ്ടിലെ റിക്കാര്‍ഡ് നേട്ടം ഇരട്ടി സന്തോഷം തരുന്നതാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

> "ഇന്ത്യൻ ഡ്രസിംഗ് റൂമില്‍ വച്ച്‌ ഞാൻ നിങ്ങളെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍, എന്‍റെ കാലില്‍ തൊട്ടു വണങ്ങിയതിന് സഹതാരങ്ങള്‍ നിങ്ങളെ കളിയാക്കി. അന്ന് എനിക്ക് ചിരി അടക്കാനായില്ല. എന്നാല്‍ താമസിയാതെ, കഴിവും അഭിനിവേശവും കൊണ്ട് നിങ്ങള്‍ എന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചു.

അന്നത്തെ ആ കുട്ടി 'വിരാട്' എന്ന കളിക്കാരനായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഒരു ഇന്ത്യക്കാരൻ എന്‍റെ റിക്കാര്‍ഡ് തകര്‍ത്തതില്‍ പരം സന്തോഷമില്ല. അതും ലോകകപ്പ് സെമി ഫൈനല്‍ പോലുള്ള വലിയ വേദിയില്‍, എന്‍റെ ഹോം ഗ്രൗണ്ടില്‍ തന്നെ', സച്ചില്‍ കുറിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162495/sachin)