---
title: "പോക്സോ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ്"
english_title: "Pocso case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/162498/pocso-case"
published_at: "2023-11-15T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554ce56ae09b_n556759644170005655380903bf9b7a59bf15de6e0fe226d6312eb4ea684d5d3564dc071542ea4e11887ce1.jpg"
keywords: []
---

# പോക്സോ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

> **Lead Summary:** പോക്സോ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്.

## Article Content

പോക്സോ കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി വിധിച്ചത്. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്.

കോഴിക്കോട് അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്ബതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് സംഭവം. ഈ കേസില്‍ 2018ല്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/162498/pocso-case)